അന്നമ്മ മാത്തൻ ഡാളസിൽ നിര്യാതയായി
Monday, August 10, 2020 11:26 AM IST
ഡാളസ്: ചെങ്ങന്നൂർ ആറാട്ടുപുഴ കടവണയിൽ പരേതനായ കെ.എം മാത്തന്‍റെ ഭാര്യയും ഡാലസ് കരോൾട്ടൻ മാർത്തോമ്മ ഇടവാംഗവും ചെറിയനാട് ആരതിൽ കുടുംബാംഗവും ആയ അന്നമ്മ മാത്തൻ (86) നിര്യാതയായി.

മക്കൾ: ഏലിയാമ്മ ചെറിയാൻ (ഹ്യുസ്റ്റൺ), എബ്രഹാം മാത്യു (ഡാളസ് കരോൾട്ടൺ മാർത്തോമ്മ ഇടവാംഗം), സാറാമ്മ മാത്യുക്കുട്ടി (ഡാളസ്, മെസ്‌ക്വിറ്റ് സെന്‍റ് പോൾസ് മാർത്തോമ്മ ഇടവാംഗം).
മരുമക്കൾ: പി.സി ചെറിയാൻ, എലിസബേത്ത് എബ്രഹാം, മാത്യുക്കുട്ടി ഗീവർഗീസ്.
കൊച്ചുമക്കൾ: ഷെറിൻ - ഷിനോയ് ജോൺ, ഷെൽബി - ലിസാ ചെറിയാൻ, സോണിയ - ആശിഷ് മാത്യു, ടോബിൻ - ക്രിസ്‌മോൾ എബ്രഹാം, ജോബിൻ - ജീനാ എബ്രഹാം, ഡോ.ഷൈനി - ഡോ.ജബ്ബാരി, ഷിബിൻ - കിംബെർലി മാത്യു.
കൊച്ചുകൊച്ചുമക്കൾ: എമ്മ ചെറിയാൻ, ജിയാന ചെറിയാൻ, മികേള മാത്യു, കരിസ മാത്യു, ആര്യ ജബ്ബാരി, സാറ ജബ്ബാരി, സൈറസ് ജബ്ബാരി.

ഓഗസ്റ്റ് 12 ബുധനാഴ്ച രാവിലെ പതിനൊന്നു മുതൽ ഒന്നുവരെ ഡാളസ് മെസ്‌ക്വിറ്റിലുള്ള ആൻഡേഴ്സൺ ക്ലേട്ടൺ ഗോൺസലസ് ഫ്യൂണറൽ ഹോമിൽ വെച്ച് (1111 Military PKWY, Mesquite, Tx 75149) പൊതുദർശനവും തുടർന്ന് സംസ്കാര ശുശ്രുഷയും നടത്തും. സംസ്കാര ശുശ്രുഷകൾക്ക് ശേഷം റോളറ്റിലുള്ള സേക്രഡ് ഹാർട്ട് സെമിത്തേരിൽ (3900 Rowlett Rd, Rowlett, Tx 75088) സംസ്കാരം നടത്തും. ചടങ്ങുകൾ www.facebook.com/AndersonClaytonGonzalez എന്ന വെബ്സൈറ്റിൽ ദർശിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : ബാബു 214 399 8991.

റിപ്പോർട്ട്: ഷാജി രാമപുരം