സാൻഹൊസെ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തിൽ തിരുനാൾ ഓഗസ്റ്റ് 14, 15, 16 തീയതികളിൽ
Tuesday, August 11, 2020 7:30 PM IST
സാൻഹോസെ: സാൻഹൊസെ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ സ്വർഗാരോപണ തിരുനാൾ ഓഗസ്റ്റ് 14, 15, 16 (വെള്ളി, ശനി, ഞായർ) തീയതികളിൽ ആഘോഷിക്കുന്നു.

14, 15 (വെള്ളി, ശനി) തീയതികളിൽ വൈകുന്നേരം 6.30ന് ലദീഞ്ഞ്, വിശുദ്ധ കുർബാന എന്നിവ നടക്കും. 16 ന് (ഞായർ) രാവിലെ 10.45 ന് ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന എന്നിവ നടക്കും.

കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഈ വർഷത്തെ തിരുനാൾ ചടങ്ങുകൾ ഓൺലൈനിലൂടെ ആയിരിക്കുമെന്ന് വികാരി ഫാ. സജി പിണർക്കയിൽ അറിയിച്ചു.