ഡബ്ല്യുഎംസി പെൻസിൽവാനിയ പ്രൊവിൻസ്: സിനു നായർ പ്രസിഡന്‍റ്, സിജു ജോൺ സെക്രട്ടറി
Wednesday, August 12, 2020 10:02 PM IST
ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസിന് പുതിയ നേതൃത്വം. സൂം മീറ്റിംഗിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളായി സന്തോഷ് എബ്രഹാം (ചെയർമാൻ), നിമ്മി ദാസ് (വൈസ് ചെയർപേഴ്സൺ), ക്രിസ്റ്റി ജെ. മാത്യു (വൈസ് ചെയർമാൻ), -സിനു നായർ (പ്രസിഡന്‍റ്), ജസ്റ്റിൻ ജോസ് (വൈസ് പ്രസിഡന്‍റ്), സിജു ജോൺ (ജനറൽ സെക്രട്ടറി), ഡോ. ബിനു ഷാജിമോൻ (ജോയിൻ സെക്രട്ടറി), റെനി ജോസഫ് (ട്രഷറർ), ജോസഫ് കുരിയാക്കോസ് (ജോയിൻ ട്രഷറർ), രഞ്ജിത്ത് സ്കറിയ (സ്പോർട്സ് കോഓർഡിനേറ്റർ), മില്ലി ഫിലിപ്പ് (വിമൻസ് ഫോറം കോഓർഡിനേറ്റർ), സൂരജ് ദിനമണി (കൾച്ചറൽ ഫോറം), ഡോ. ആനി എബ്രഹാം (ഹെൽത്ത് ഫോറം), മാത്യു സാമുവൽ ( ഐടി കോഓർഡിനേറ്റർ), സോയാ നായർ (ലിറ്ററേച്ചർ ഫോറം), സന്തോഷ് ഫിലിപ് (ബിസിനസ് ഫോറം), ജസ്റ്റിൻ മാത്യു (യൂത്ത് കോഓർഡിനേറ്റർ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

പെൻസിൽവാനിയയിലെ ഏറ്റവും പ്രവർത്തന പരിചയമുള്ള ആളുകളെക്കൊണ്ട് സമ്പൂർണമായ ഒരു സംഘടനയാണ് പെൻസിൽവേനിയ ഡബ്ല്യുഎംസി പ്രൊവിൻസ്. വരുംനാളുകളിൽ ഫിലഡൽഫിയയിലെ മലയാളികളുടെ ആവശ്യങ്ങൾ മനസിലാക്കി അത് എത്തേണ്ടിടത്ത് എത്രയും വേഗം എത്തിച്ച് പരിഹാരം കാണുവാൻ ശ്രമിക്കുന്ന രീതിയിലേക്ക് ഈ സംഘടനയെ എത്തിക്കുമെന്ന് പ്രസിഡന്‍റ് സിനു നായർ ആമുഖ പ്രസംഗത്തിൽ പറഞ്ഞു.

ഫിലഡൽഫിയ മലയാളികളുടെ എക്കാലത്തെയും ആവശ്യമായ കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് സാധ്യമാകുന്നതിന് എല്ലാവിധമായ ക്രമീകരണങ്ങളും സർക്കാരിൽ സമ്മർദ്ദം ചെലുത്തി നടപ്പാക്കണമെന്ന് യോഗത്തോട് ചെയർമാൻ സന്തോഷ് എബ്രഹാം പറഞ്ഞു. അതിന്‍റെ സാധ്യതകളെപ്പറ്റി പഠിക്കുവാനും സർക്കാർ തലത്തിൽ സമ്മർദ്ദം ചെലുത്തുവാൻ ട്രഷറർ റെനി ജോസഫിനെ യോഗം ചുമതലപ്പെടുത്തി. മറ്റെല്ലാ നഗരങ്ങളിലും ഉള്ളതുപോലെ ഒരു ഗാന്ധി പ്രതിമ ഫിലഡൽഫിയ സിറ്റിയിൽ സ്ഥാപിക്കുന്നതിന് സിറ്റി അധികാരികളോട് അഭ്യർത്ഥിക്കാൻ സെക്രട്ടറി സിജു ജോണിനെ ചുമതലപ്പെടുത്തി. ഫിലഡൽഫിയയിൽ ഒരു കോൺസുലേറ്റ് തുടങ്ങുന്നതിന് ഇന്ത്യാ ഗവൺമെന്‍റിനോട് ആവശ്യപ്പെട്ടുകൊണ്ട് ഒരു നിവേദനം സമർപ്പിക്കാൻ യോഗം തീരുമാനിച്ചു. ട്രഷറർ റെനി ജോസഫ് നന്ദി പറഞ്ഞു.

റിപ്പോർട്ട്: സന്തോഷ് ഏബ്രഹാം