കോ​റോ​ണ വൈ​റ​സി​നെ പ്ര​തി​രോ​ധി​ച്ച രീ​തി​യെ മോ​ദി അ​ഭി​ന​ന്ദി​ച്ചെ​ന്ന് ട്രം​പ്
Wednesday, September 16, 2020 10:26 PM IST
വാ​ഷിം​ഗ്ട​ണ്‍: കോ​റോ​ണ വൈ​റ​സ് നാ​ശം​വി​ത​ച്ച അ​മേ​രി​ക്ക​യി​ൽ രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ട്രം​പ് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ പ്ര​ധാ​ന​മ​ന്ത്രി മോ​ദി ഫോ​ണി​ൽ വി​ളി​ച്ചു അ​ഭി​ന​ന്ദി​ച്ച​താ​യി ഡൊ​ണ​ൾ​ഡ് ട്രം​പ്. നെ​വേ​ഡ​യി​ൽ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്പോ​ഴാ​ണ് ട്രം​പ് ഈ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ടെ​സ്റ്റു​ക​ളാ​ണ് അ​മേ​രി​ക്ക​യി​ൽ ന​ട​ത്തി​യ​ത്. എ​ങ്ങ​നെ​യാ​ണ് ഇ​ത്ര​യും ടെ​സ്റ്റു​ക​ൾ ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​തെ​ന്നും, അ​മേ​രി​ക്ക ന​ല്ല രീ​തി​യി​ലാ​ണ് കോ​വി​ഡ് 19 നെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തെ​ന്നും മോ​ദി പ​റ​ഞ്ഞ​താ​യും, ട്രം​പ് സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സെ​പ്റ്റം​ബ​ർ 14ന് ​ജോ​ണ്‍​സ് ഹോ​പി​കി​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട​നു​സ​രി​ച്ചു അ​മേ​രി​ക്ക​യി​ൽ 6520234 രോ​ഗി​ക​ളും 194081 മ​ര​ണ​വും സം​ഭ​വി​ച്ച​പ്പോ​ൾ ഇ​ന്ത്യ​യി​ൽ 4846427 രോ​ഗി​ക​ളും 79722 മ​ര​ണ​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ത​ന്‍റെ സ്ഥാ​ന​ത്തു ബൈ​ഡ​ൻ ആ​യി​രു​ന്നു​വെ​ങ്കി​ൽ മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നെ​നെ എ​ന്നു ട്രം​പ് ബൈ​ഡ​നെ​തി​രെ ഒ​ളി​യ​ന്പ് ചെ​യ്യാ​നും പ്ര​സം​ഗ​ത്തി​ലൂ​ടെ ശ്ര​മി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ