കേരള ഡിബേറ്റ് ഫോറം, യുഎസ്എയുടെ ഫോമാ ഇലക്ഷൻ സൂം ഡിബേറ്റ് സെപ്റ്റംബർ 21 ന്
Friday, September 18, 2020 4:30 PM IST
ഹൂസ്റ്റൺ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസ് (FOMAA) പ്രവർത്തക സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പു പ്രചാരണാർഥം താത്പര്യമുള്ള അമേരിക്കൻ മലയാളികൾക്കായി കേരളാ ഡിബേറ്റ് ഫോറം, യുഎസ്എ സൂം ഡിബേറ്റ് (തെരഞ്ഞെടുപ്പു സംവാദം) സെപ്‌റ്റംബർ 21 നു (തിങ്കൾ) രാത്രി എട്ടിന് (ന്യൂ യോർക്ക് ടൈം) സംഘടിപ്പിക്കുന്നു.

പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, ട്രഷറർ, ജോയിന്‍റ് സെക്രട്ടറി, ജോയിന്‍റ് ട്രഷറർ എന്നീ തസ്തികളിലേക്ക് ആയിരിക്കും മുഖ്യമായി ഡിബേറ്റ് നടക്കുക. മറ്റു പൊസിഷനുകളിലേക്കുള്ള സ്ഥാനാർഥികളുടെ സെൽഫ് ഇൻട്രഡക്ഷൻ പറ്റുമെങ്കിൽ അവസാനം സമയം പോലെ മാത്രം നടത്തുന്നതായിരിക്കും.

ധാരാളം തസ്തികകളും സ്ഥാനാർഥി ബാഹുല്യവുമുള്ള ഇത്തരം സൂം ഡിബേറ്റ്, ഓപ്പൺ ഫോറം പരമാവധി നിസ്പക്ഷവും പ്രായോഗികവും കാര്യക്ഷമവുമായി നടത്തുകയാണ് കേരളാ ഡിബേറ്റ് ഫോറം ലക്ഷ്യമിടുന്നത്. കഴിഞ്ഞ കാലങ്ങളിൽ കേരളാ, ഇന്ത്യൻ, അമേരിക്കൻ, ഫോമയടക്കം മറ്റു സംഘടനാ ഇലെക്ഷൻ ഡിബേറ്റുകൾ കേരളാ ഡിബേറ്റ് ഫോറം യു എസ് എ, എന്ന ഈ സ്വതന്ത്ര ഫോറം നടത്തിയിട്ടുണ്ട്. അനേകർ ശ്രദ്ധിക്കുകയും പങ്കെടുക്കുകയും ചെയ്യുന്ന ഈ സൂം ഡിബേറ്റിൽ പ്രവർത്തക സമീതിയിലേക്കു തെരഞ്ഞടുക്കപെടുവാനുള്ള തങ്ങളുടെ യോഗ്യത, ഇവിടുത്തെ മലയാളികൾക്കു ഉന്നമനത്തിനായി എന്തെന്തു പ്ലാനുകൾ, പദ്ധതികൾ, പതിവിൻ പടിയുള്ള പരിപാടികൾക്ക് പുറമെ എന്തെല്ലാം പുതു പുത്തൻ ആശയങ്ങളും പദ്ധതികളുമാണു ലക്ഷ്യമിടുന്നത് തുടങ്ങിയ വിഷയങ്ങളെപ്പറ്റി സജീവ ചർച്ചക്കും, സംവാദങ്ങൾക്കും, ആരോഗ്യ ദായകമായ വാദ പ്രതിവാദങ്ങൾക്കും അവസരമുണ്ടായിരിക്കും.

ഡിബേറ്റ് "സൂം" വഴിയായതിനാൽ പങ്കെടുക്കുന്നവർ അവരവരുടെ കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ഫോൺ തുടങ്ങിയ ഡിവൈസുകൾ നല്ല ശബ്ദവും വെളിച്ചവും കിട്ടത്തക്ക വിധം സെറ്റു ചെയ്യേണ്ടതാണു. അതുപോലെ മോഡറേറ്ററുടെ നിർദേശങ്ങൾ പാലിക്കേണ്ടതാണ്. നാടിന്‍റെ നാനാഭാഗത്തുനിന്നും ഒരു വലിയ ജനാവലി പങ്കെടുക്കുന്ന ഈ "സൂം" ഡിബേറ്റ് പരിപാടിയിൽ സംഭവിച്ചേക്കാവുന്ന ചെറിയ സാങ്കേതിക കുറവുകളും മറ്റും പങ്കെടുക്കുന്നവർ മനസിലാക്കി പ്രവൃത്തിക്കുമെന്നു സംഘാടകർക്കു ശുഭ പ്രതീക്ഷയുണ്ട്.

വിവരങ്ങൾക്ക്: 281 741 9465, 813 401 4178, 713 679 9950, 914 409 5772

അവരവരുടെ സ്റ്റേറ്റ് സമയം, ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈംവുമായി വ്യത്യസം കണക്കിലെടുത്തു താഴകൊടുത്തിരിക്കുന്ന ലിങ്കു വഴിയോ, മീറ്റിംഗ് ഐഡി-പാസ് വേർഡ് വഴിയോ മീറ്റിംഗിൽ /ഡിബേറ്റിൽ കയറുക. പങ്കെടുക്കുക.

റിപ്പോർട്ട്: എ.സി. ജോർജ്