ഫിലഡൽഫിയായിൽ പ്രതിരോധ കുത്തിവയ്പ് ക്യാന്പ് സെപ്റ്റംബർ 26ന്
Monday, September 21, 2020 6:02 PM IST
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷനിലെ അംഗങ്ങളുടെ സഹകരണത്തോടെ റെറ്റ് എയ്ഡ് ഫാർമസിയുമായി ചേർന്ന് ഫിലഡൽഫിയായിൽ പ്രതിരോധ കുത്തിവയ്പ് ക്യാന്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 26ന് (ശനി) രാവിലെ 8 മുതൽ വൈകുന്നേരം 4 വരെയുള്ള പന്പ ഇന്ത്യൻ കമ്യൂണിറ്റി സെന്‍ററിൽ നടക്കും.

കൊറോണ വൈറസ് മഹാമാരിയുടെ ഭീകരത തെല്ല് ശമിച്ചെങ്കിലും ദീർഘകാലം ഇവിടെ ഉണ്ടാകും എന്ന സുചനകളാണ് സിഡിസിയും ഹെൽത്ത്കെയർ വിദഗ്ദരും നൽകുന്നത്. ഇതിനൊരറുതി വരണമെങ്കിൽ ഫലപ്രദമായൊരു വാക്സിൻ വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു അതുവരെ ഇപ്പോൾ നൽകുന്ന നിർദ്ദേശങ്ങളായ സാമൂഹിക അകലവും ശുചിത്വവും പാലിക്കുകയും അതോടൊപ്പം ഫേസ് മാസ്ക്കും പിപിഇ യും ധരിക്കേണ്ടതാണെന്നും ഇത് കൂടാതെ മുൻകരുതലായി മറ്റു അസുഖങ്ങൾ പിടിപെടാതെ ശ്രദ്ധിക്കണമെന്നും അതിനായി പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കണമെന്നും ആരോഗ്യ രംഗത്തെ അധികാരികൾ മുന്നറിയപ്പ് നൽകിയിട്ടുണ്ട്.

ന്യൂമോണിയ, ടെറ്റനസ്, വൂപ്പിംഗ് കഫ്, ഷിങ്ഗ്ൾസ്, ഹൈപ്പറ്റൈറ്റിസ്, തുടങ്ങിയവയ്ക്കുള്ള പ്രതിരോധ കുത്തിവയ്പുകളാണ് ആവശ്യകാർക്കായി റെറ്റ് എയ്ഡ് ഫാർമസി പന്പയുടെ സഹകരണത്തോടെ ഒരുക്കുന്നത്. കുത്തിവയ്പ്പിനായി എത്തുന്നവർ ഇൻഷ്വറൻസ് വിവരങ്ങൾ അടങ്ങിയ കാർഡ് കൊണ്ടു വരേണ്ടതാണ്.

പന്പ യുത്ത് ലീഡറും റെറ്റ് എയ്ഡ് ഫാർമസിസ്റ്റുമായ എയ്ഞ്ചൽ മോഡിയുടെ നേതൃ
ത്വത്തിലാണ് ക്യാന്പ്. നിലവിലെ സർക്കാർ നിയമങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ക്യാന്പ് ക്രമീകരിക്കുന്നതെന്ന് പ്രസിഡന്‍റ് അലക്സ് തോമസ് പറഞ്ഞു.

വിവരങ്ങൾക്ക് : അലക്സ് തോമസ് 215 850 5268, എയ്ഞ്ചൽ മോഡി 215 991 4892, ജോണ്‍ പണിക്കർ 215 605 5109, ജോർജ് ഓലിക്കൽ 215 873 4365, ഫീലിപ്പോസ് ചെറിയാൻ, 215 605 7310, ജൂലി ജേക്കബ് 610 331 0912, മോഡി ജേക്കബ് 215 667 0801, സുധ കർത്ത 267 575 7333, ജോർജ് നടവയൽ 215 629 6375 തോമസ് പോൾ 267 825 5183, സുമോദ് നെല്ലിക്കാല 267 322 8527, ജോസ് ആറ്റുപുറം 267 231 4643 ജേക്കബ് കോര 267 977 8995, ബാബു വറുഗീസ് 267 872 0377, മാക്സ് വെൽ ഗിഫോർഡ് 267 357 1173, ജോസ് ആറ്റുപുറം 267 231 4643, റോണി വറുഗീസ് 267 213 4444, ബോബി ജേക്കബ് 610 331 8257, രാജൻ സാമുവൽ 215 490 4886, , വി.വി ചെറിയാൻ 215 806 3802, എബി മാത്യു 215 242 4114 റോയി സാമുവൽ 215 490 4886, റ്റിനു ജോണ്‍സൻ 215 688 1550, എ.എം ജോണ്‍, ആലീസ് ആറ്റുപുറം 215 760 2149, ഡൊമിനിക് ജേക്കബ് 267 974 4003.