ജൂബി ആൻ ജയിംസ് സംസ്കാരം സെപ്റ്റബർ 28 തിങ്കളാഴ്ച
Sunday, September 27, 2020 2:50 PM IST
ഫ്‌ളോറിഡ: സെപ്റ്റംബര്‍ 24-ന് നിര്യാതയായ കോലത്ത് മരുതിമൂട്ടില്‍ എം.എസ്. ജയിംസിന്‍റേയും ഉഷയുടെയും മകള്‍ ജൂബി ആന്‍ ജയിംസിന്‍റെ (31) സംസ്കാരം തിങ്കളാഴ്ച സെപ്റ്റബര്‍ 28 ന് അഞ്ചിന് ഫ്‌ളോറിഡയില്‍ നടക്കും.

ജൂബി സിപിഎ ഉപരി പഠനത്തിനായാണ് അമേരിക്കയില്‍ എത്തിയത്. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടന്നാണ് ജൂബി മരണപ്പെട്ടത്.

ജയിംസിന്‍റെ സഹോദരങ്ങള്‍ പരേതരായ എം.എസ്. വര്‍ഗീസ്, അലക്‌സാണ്ടര്‍, മാത്യൂ, എബ്രഹാം & പൊന്നമ്മ മത്തായി, സാറാമ എബ്രഹാം, കൊച്ചുമോള്‍ ജോര്‍ജ്, പരേതയായ റോസമ്മ തോമസ്.

ഉഷയുടെ സഹോദരങ്ങള്‍: ഗീത & സിം മാത്യുസ്, പടിപ്പുരക്കല്‍, കായങ്കുളം, ഷാജി ഫിലിപ്പ് & ലൗലി, താന്നിമൂട്ടില്‍.

സംസ്കാരം തിങ്കളാഴ്ച, സെപ്റ്റബര്‍ 28 ന് വൈകുന്നേരം അഞ്ചിന് ഫ്ളോറിഡ സെന്‍റ് മാര്‍ക്ക് മാര്‍ത്തോമാ പള്ളി വികാരി റവ.സ്കറിയാ മാത്യൂവിന്റെ സാന്നിധ്യത്തിലാണ് സംസ്കാരം നടക്കുക.

Funeral at HILLSBORO MEMORIAL GARDEN, 2323 West Brandon Blvd, Brandon FL33511. Live starts at 5:00 PM (Est)
Live tSream: httpS://www.Youtube.com/c/LouTharayil...

കൂടുതല്‍ വിവരങ്ങള്‍ക്ക് :വിനോയ് താമ്പാ 863 399 9655.

റിപ്പോർട്ട്: എബി മക്കപ്പുഴ