മാര്‍ത്തോമാ സന്നദ്ധ സുവിശേഷക സംഘവാര കണ്‍വന്‍ഷന് തിങ്കളാഴ്ച തുടക്കം.
Sunday, September 27, 2020 3:04 PM IST
ഡാളസ്: മാര്‍ത്തോമാ സഭയിലെ ഓരോ അംഗവും ക്രിസ്തുവിന്റെ ഒരു മിഷനറിയാവുക എന്ന ലക്ഷ്യത്തോടെ 1924-ല്‍ ആരംഭിച്ച മാര്‍ത്തോമാ സന്നദ്ധസുവിശേഷക സംഘത്തിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നടത്തപ്പെടുന്ന സംഘവാര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിലെ സൗത്ത് വെസ്റ്റ് സെന്റര്‍ (എ) യില്‍പ്പെട്ട ഇടവകളുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ വചനപ്രഘോഷണം നടത്തപ്പെടുന്നു.

സഭയിലെ പ്രമുഖ കണ്‍വന്‍ഷന്‍ പ്രസംഗകരായ റവ.പി.കെ സഖറിയ (കല്ലിശേരി), റവ.ഷാജി തോമസ് (ചാത്തന്നൂര്‍), ബാബു പുല്ലാട്, ലെജിമോന്‍ വി.കെ, സജയ് പി.സൈമണ്‍ എന്നിവര്‍ സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 2 വരെ എല്ലാ ദിവസവും വൈകിട്ട് ഏഴുമുതല്‍ 8.30 വരെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സൂമിലൂടെ നടത്തപ്പെടുന്ന കണ്‍വന്‍ഷനില്‍ മുഖ്യ സന്ദേശം നല്‍കുന്നു.

തിങ്കളാഴ്ച വൈകിട്ട് ഏഴിനു റവ.തോമസ് ജോസഫിന്റെ അധ്യക്ഷതയില്‍ ഒക്കലഹോമ ഇടവകയുടെ ഇടവകമിഷന്റെ നേതൃത്വത്തില്‍ ആരംഭം കുറിക്കുന്ന കണ്‍വന്‍ഷനില്‍ ഇവാഞ്ചലിസ്റ്റ്. ലെജിമോന്‍ വി.കെ ദൂത് നല്‍കും. മീറ്റിങ് ഐ.ഡി: 811 3141 1961, പാസ്സ്‌കോഡ് 689860.

സെപ്റ്റംബര്‍ 29 ചൊവ്വാഴ്ച്ച റവ.മാത്യു മാത്യൂസിന്റെ അധ്യക്ഷതയില്‍ ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ ഇടവകയുടെ ഇടവകമിഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന സമ്മേളനത്തില്‍ ഇവാഞ്ചലിസ്റ്റ് സജയ് പി.സൈമണ്‍ സന്ദേശം നല്‍കും. മീറ്റിങ്ങ് ഐ.ഡി: 864 9106 2827, പാസ്സ്‌കോഡ്: 77777.

സെപ്റ്റംബര്‍ 30 ബുധനാഴ്ച്ച റവ.ഡോ.എബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ഇടവകയുടെ ഇടവക മിഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന സമ്മേളനത്തില്‍ റവ.പി.കെ സഖറിയ (കല്ലിശേരി) മുഖ്യ സന്ദേശം നല്‍കും. മീറ്റിങ്ങ് ഐ.ഡി: 991 060 2126, പാസ്സ്‌കോഡ്:1122.

ഒക്ടോബര്‍ ഒന്നാം തീയതി വ്യാഴാഴ്ച്ച റവ.പി .തോമസ് മാത്യുവിന്റെ അധ്യക്ഷതയില്‍ ഡാളസ് കാരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവകയുടെ ഇടവകമിഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന സമ്മേളനത്തില്‍ ഇവാഞ്ചലിസ്റ്റ് ബാബു പുല്ലാട് മുഖ്യ സന്ദേശം നല്‍കും. മീറ്റിങ്ങ് ഐ.ഡി 824 0205 4888, പാസ്സ്‌കോഡ്: 1400.

സമാപന ദിവസമായ ഒക്ടോബര്‍ രണ്ടാം തീയതി വെള്ളിയാഴ്ച റവ.മാത്യു ജോസഫിന്റെ അധ്യക്ഷതയില്‍ ഡാളസ് സെന്റ്.പോള്‍സ് മാര്‍ത്തോമാ ഇടവകയുടെ ഇടവകമിഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന സമ്മേളനത്തില്‍ റവ.ഷാജി തോമസ് (ചാത്തന്നൂര്‍) മുഖ്യ സന്ദേശം നല്‍കും. മീറ്റിങ്ങ് ഐ.ഡി: 825 0744 8784, പാസ്സ്‌കോഡ്: 11111.

സൗത്ത് വെസ്റ്റ് സെന്റര്‍ (എ) യുടെ ചുമതലക്കാരായ റവ.മാത്യു ജോസഫ് (പ്രസിഡന്റ്), മാത്യു ലൂക്കോസ് (വൈസ്.പ്രസിഡന്റ്), സജി ജോര്‍ജ് (സെക്രട്ടറി), തോമസ് ജോര്‍ജ് (ട്രഷറാര്‍) എന്നിവര്‍ എല്ലാ വിശ്വാസികളെയും നാളെ മുതല്‍ ഒരാഴ്ച്ച നീളുന്നതായ കണ്‍വെന്‍ഷനിലേക്ക് ക്ഷണിക്കുന്നതായി അറിയിച്ചു.

റിപ്പോര്‍ട്ട്: ഷാജി രാമപുരം