മിഷിഗണിൽ ഡ്രൈവ് ത്രൂ ഫുഡ്‌ഫെസ്റ്റ്
Friday, October 16, 2020 7:42 PM IST
മിഷിഗൺ: സെന്‍റ് ജോൺസ് മാർത്തോമ ചർച്ച് യുവജന സഖ്യത്തിന്‍റേയും യൂത്ത് ഗ്രൂപ്പിന്‍റേയും സംയുക്ത ആഭിമുഖ്യത്തിൽ യുവജന വാരത്തോടനുബന്ധിച്ചു ഡ്രൈവ് ത്രൂ ഫുഡ്‌ഫെസ്റ്റ് നടത്തുന്നു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒക്ടോബർ 17 നു (ശനി) രാവിലെ 11.30 മുതൽ ഉച്ചകഴിഞ്ഞു 2.30 വരെ ട്രോയിലുള്ള ഇവാൻസ് വുഡ് ചർച്ചിന്‍റെ പാർക്കിംഗ് ഏരിയയിൽ (2601 E Square lake Rd. Troy.MI- 48085) ആണ് പരിപാടി.

"ഫീഡിംഗ് അമേരിക്ക' എന്ന പ്രോജക്ടിന്‍റെ ധനശേഖരണാർഥം നടത്തുന്ന പരിപാടിയിൽ വിവിധ സാധനങ്ങൾ ലേലം ചെയ്യും.

വിവരങ്ങൾക്ക്‌: റവ . ക്രിസ്റ്റഫർ ഡാനിയേൽ (പ്രസിഡന്‍റ്) 732 754 8131, ബിനു ജേക്കബ് (വൈസ് പ്രസിഡന്‍റ്) 586 879 7667, സിമി അനിൽ (സെക്രട്ടറി ) 586 601 4047, സജിനി സ്റ്റീഫൻ (ട്രഷറർ) 586 243 9074.

റിപ്പോർട്ട്: പി.പി. ചെറിയാൻ