വില്യം ലോറൻസ് ഡാളസിൽ നിര്യാതനായി
Saturday, October 17, 2020 8:57 AM IST
ഡാളസ്: ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ പ്രമുഖനും ഇൻഷ്വറൻസ് രംഗത്ത് അറിയപ്പെടുന്ന പ്രമുഖനുമായ എറണാകുളം ഞാറക്കൽ പുത്തൻവീട്ടിൽ വില്യം ലോറൻസ് (81) ഡാളസിൽ നിര്യാതനായി. സംസ്കാരം ഒക്ടോബർ 17 നു (ശനി) രാവിലെ 10ന് ടെറിന്‍റൻ ജാക്‌സൺ മൊറോ ഫ്യൂണറൽ ഹോം (അലൻ) ശുശ്രൂഷകൾക്കുശേഷം റിഡ്ജ് വ്യൂ മെമ്മോറിയൽ പാർക്കിൽ.

പരേതയായ റോസിലിയാണ് ഭാര്യ. മക്കൾ :സ്മൈലി കിംഗ് -ഹെർമൻ കിംഗ്
ഗ്ലാഡിഷ് ലോറൻസ് ,ഗ്ലയ്‌സി ലോറൻസ്, ജോയ്‌സ് പരേഖ് -ഹർഷിൽ പരേഖ് .

കോവിഡ് പ്രോട്ടോകോൾ നിലവിലു ള്ളതിനാൽ പൊദുദര്ശനവും ഫ്യൂണറൽ സർവീസും കുടുംബാംഗങ്ങൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു .

റിപ്പോർട്ട്: പി.പി. ചെറിയാൻ