ഐപിഎൽ ജോസഫ് മാർത്തോമാ അനുസ്മരണ സമ്മേളനം ഒക്ടോബർ 20 ന്
Monday, October 19, 2020 5:26 PM IST
ഹൂസ്റ്റൺ : വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ സഭാവ്യത്യാസമില്ലാതെ എല്ലാ ചൊവാഴ്ചയും പ്രാ​ർ​ഥ​ന​യ്ക്കാ​യി ഒ​ത്തു​ചേ​രു​ന്ന പൊ​തു​വേ​ദി​യാ​യ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പ്രയർ ലൈനിൽ കാലം ചെയ്ത മലങ്കര മാർത്തോമാ സഭാ മെത്രാപോലീത്ത ജോസഫ് മാർത്തോമാ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു .

ഒക്ടോബര് 20 നു (ചൊവ്വ) രാത്രി 8 നു (ന്യൂയോർക്ക് ടൈം) ചേരുന്ന സമ്മേളനത്തിൽ സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച ഓ​ഫ് ഇ​ന്ത്യ ബി​ഷ​പ്പും സു​വി​ശേ​ഷ പ്ര​സം​ഗി​ക​നു​മാ​യ ബി​ഷ​പ് ഡോ. ​സി.​വി. മാ​ത്യു, മാരാമൺ കൺവൻഷൻ പ്രാസംഗീകൻ റവ. ഡോ. മാർട്ടിൻ അൽഫോൻസ്, മെത്രാപോലീത്തയുടെ സെക്രട്ടറിയായി പ്രവർത്തിച്ച റവ സജു പാപ്പച്ചൻ, റവ. എം.പി. യോഹന്നാൻ , റവ. കെ.ബി. കുരുവിള ,ഭദ്രാസന മീഡിയ കമ്മിറ്റി അംഗം ഷാജി രാമപുരം തുടങ്ങി നിരവധിപേർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കും. തുടർന്നുള്ള ധ്യാന പ്രസംഗത്തിന് റവ മനോജ് ഇടികുള (സീനായ്‌ മാർത്തോമാ സെന്റർ) നേത്രത്വം നൽകും.

അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് 712 770 4821 എ​ന്ന ഫോ​ണ്‍ നമ്പർ ഡ​യ​ൽ​ചെ​യ്ത് 530464 എ​ന്ന കോ​ഡ് പ്ര​സ് ചെയ്യേ ണ്ടതാണ്.

ഹൂ​സ്റ്റ​ണ്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​പി​എ​ല്ലി​നെ കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തിനു​ താ​ഴെ കാ​ണു​ന്ന ഈ​മെ​യി​ലിലോ ഫോ​ണ്‍ നമ്പറുമായോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് കോർഡിനേറ്റർമാരായ ടി.​എ. മാ​ത്യു (ഹൂ​സ്റ്റ​ണ്‍) സി.​വി. സാ​മു​വേ​ൽ (ഡി​ട്രോ​യി​റ്റ്) എന്നിവർ അ​ഭ്യ​ർ​ഥി​ച്ചു.

[email protected], [email protected]

ടി.​എ. മാ​ത്യു 713 436 2207, സി.​വി. സാ​മു​വേ​ൽ (കോ​ർ​ഡി​നേ​റ്റ​ർ) 586 216 0602

റിപ്പോർട്ട്: പി.പി. ചെറിയാൻ