വേള്‍ഡ് മലയാളി കൗണ്‍സില്‍ പെന്‍സില്‍വേനിയ പ്രോവിന്‍സിന് റീജണല്‍ തെരഞ്ഞെടുപ്പില്‍ വിജയം
Tuesday, November 17, 2020 3:06 PM IST
ഫിലഡല്‍ഫിയ: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജണല്‍ തെരഞ്ഞെടുപ്പില്‍ പെന്‍സില്‍വേനിയ പ്രോവിന്‍സില്‍ നിന്നുള്ള ഷാലു പുന്നൂസിനെ റീജിയണല്‍ വൈസ് പ്രസിഡന്റായും, മില്ലി ഫിലിപ്പിനെ റീജണല്‍ വിമന്‍സ് ഫോറം സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഓഗസ്റ്റില്‍ ആരംഭിച്ച പെന്‍സില്‍വേനിയ പ്രോവിന്‍സിലുള്ള അംഗീകാരം ആയി ഇതിനെ കാണുന്നതായി പ്രസിഡന്റ് സിനു നായര്‍ അഭിപ്രായപ്പെട്ടു.

വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷാലു പുന്നൂസ് ഫിലഡല്‍ഫിയയിലെ സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യമാണ്. ഇപ്പോള്‍ മാപ്പ് പ്രസിഡന്റായിയും ഇന്റര്‍നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്നു. മുന്‍ എക്യുമെനിക്കല്‍ ട്രഷറര്‍ ആണ്. കോട്ടയം കുറിച്ചി സ്വദേശിയാണ്.

വിമന്‍സ് ഫോറം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മില്ലി ഫിലിപ്പ് പെന്‍സില്‍വേനിയ പ്രോവിന്‍സ് വിമന്‍സ് ഫോറം ചെയറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ഫിലഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. ദൂരദര്‍ശന്‍, മനോരമ വിഷന്‍, റിപ്പോട്ടര്‍ എന്നീ ചാനലുകളുെട ഫിലഡല്‍ഫിയ നിന്നുള്ള റിപ്പോര്‍ട്ടറായും പ്രവര്‍ത്തിക്കുന്നു. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ മുന്‍ വിമന്‍സ് ചെയര്‍പേഴ്‌സണ്‍ ആണ്. കോളേജ് രാഷ്ട്രീയത്തിലൂടെ നേതൃനിരയിലേക്ക് എത്തിയ രണ്ടു പേര്‍ക്കും ലഭിച്ചത് അര്‍ഹതയ്ക്കുള്ള അംഗീകാരമാണെന്നും അമേരിക്കന്‍ റീജിയന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരുടെ സ്ഥാനലബ്ദി ഒരു മുതല്‍ക്കൂട്ടാകുമെന്നും ചെയര്‍മാന്‍ സന്തോഷ് എബ്രഹാമും ജനറല്‍ സെക്രട്ടറി സിജു ജോണും ട്രഷറര്‍ റെനി ജോസഫും ജോയിന്റ് സെക്രട്ടറി ഡോ. ബിനു ഷാജിമോനും വൈസ് പ്രസിഡന്റ് ജസ്റ്റിന്‍ ജോസും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി