അടിയന്തര കോവിഡ് സഹായം പാസാക്കണമെന്ന് ജോ ബൈഡന്‍
Saturday, November 21, 2020 3:23 PM IST
വാഷിംഗ്ടണ്‍: രാജ്യത്തുടനീളം കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍, വര്‍ഷാവസാനത്തിനുമുമ്പ് കോടിക്കണക്കിന് ഡോളര്‍ അടിയന്തര കോവിഡ് 19 സഹായം നടപ്പാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റായി് തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ബൈഡന്‍ വെള്ളിയാഴ്ച, വൈറ്റ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി, സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക് ഷുമേര്‍ എന്നിവരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

നവംബര്‍ 19 ന് സെനറ്റ് ഭൂരിപക്ഷ നേതാവ് മിച്ച് മക്കോണലും റിപ്പബ്ലിക്കന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ച പുതിയ വൈറസ് സഹായ പാക്കേജില്‍ ഒരു ധാരണയും ഉണ്ടായില്ലെന്ന് ജെന്‍ സാകി പറഞ്ഞു. 'കുടുംബങ്ങളെയും, ചെറുകിട ബിസിനസ് സംരഭങ്ങളെയും സംരക്ഷിക്കാന്‍ അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിച്ചേ മതിയാവൂ. ഇനിയും വൈകിക്കാന്‍ പാടില്ല. എത്രയും വേഗം പ്രവര്‍ത്തിച്ചേ മതിയാകൂ'-ജെന്‍ സാകി കൂട്ടിച്ചേര്‍ത്തു.

455 ബില്യന്‍ ഡോളര്‍ ചെലവഴിക്കാത്ത ചെറുകിട ബിസിനസ് വായ്പ ഫണ്ടുകള്‍ അടിയന്തരവും ഏറെ പ്രധാനപ്പെട്ടതുമായ ദുരിതാശ്വാസ പാക്കേജിലേക്ക് മാറ്റണമെന്ന് മക്കോണല്‍ നിര്‍ദേശിച്ചു. ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യുചിന്‍, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക്ക് മെഡോസ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ വാഗ്ദാനം.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍