ഓർമ ഇന്‍റർനാഷണൽ കേരളദിനാഘോഷം
Monday, November 30, 2020 6:40 PM IST
ഫിലഡൽഫിയ: അരനൂറ്റാണ്ടു മുമ്പുള്ള കേരളം ചേതോഹരമായ ഓർമകൾ സമ്മാനിച്ച മേടുകളാലും തോടുകളാലും മനുഷ്യരാലും മഹാന്മാരാലും ജീവജാലങ്ങളാലും സമൃദ്ധമായിരുന്നു എന്ന് ‘ഓർമത്താളുകളും മയിൽപ്പീലികളും’ എന്ന പേരിൽ ഓർമ ഇന്‍റർനാഷണൽ സംഘടിപ്പിച്ച കേരള ദിനാഘോഷ വെബിനാറിൽ പങ്കെടുത്തു സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

യുനിസെഫ് സീനിയർ അഡ്വൈസർ തോമസ് ജോർജ് കേരളദിനാഘോഷ വെബിനാർ ഉദ്ഘാടനം ചെയ്തു. ഓർമാ ഇൻ്റർനാഷനൽ പ്രസിഡൻ്റ് ഫാ. ഫിലിപ് മോഡയിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റോഷിൻ പ്ളാമൂട്ടിൽ സ്വാഗതവും ട്രഷറാർ ഫീലിപ്പോസ് ചെറിയാൻ നന്ദിയും പറഞ്ഞു.

‘സമകാലീന കേരള വസ്തുതകൾ’ എന്ന വിഷയം കേന്ദ്രമാക്കി ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ സുമോദ് നെല്ലിക്കാലാ, ജോസ് ആറ്റുപുറം, സിബിച്ചൻ ചെമ്പ്ളായിൽ, തോമസ് പോൾ, ഇന്ത്യാ പ്രസ് ക്ലബ് ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡൻ്റ് ജോർജ് ഓലിക്കൽ, പമ്പാ പ്രസിഡന്‍റ് അലക്സ് തോമസ്, ജേക്കബ് കോര എന്നിവർ പ്രസംഗിച്ചു. ജോർജ് നടവയൽ വിഷയാവതരണം നിർവഹിച്ചു.

റിപ്പോർട്ട്: ജോർജ് നടവയൽ