നഫ്മ കാനഡയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ പങ്കെടുക്കും
Friday, January 22, 2021 2:00 PM IST
ഒ‌ട്ടാവ: റിപ്പബ്ലിക്ദിനാഘോഷത്തോടനുബന്ധിച്ചു നഫ്മ കാനഡയുടെ യൂത്ത് വിങ്ങ് പ്രവര്‍ത്തോനോദ്ഘാടനം തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ നിര്‍വഹിക്കുമെന്ന് നഫ്മ കാനഡ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് രാജശ്രീ നായര്‍, നാഷണല്‍ വൈസ് പ്രസിഡന്‍റുമാരായ അജു ഫിലിപ്പ്, സുമന്‍ കുര്യന്‍, ഡോ സിജു ജോസഫ് എന്നിവര്‍ അറിയിച്ചു.

കാനഡയിലെ വിവിധ യൂണിവേഴ്‌സിറ്റികളിലെയും സംഘടനകളിലെയും മലയാളി സംഘടനാ യുവനേതാക്കളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തി കനേഡിയന്‍ ദേശീയതലത്തില്‍ മലയാളി യുവജന നേതൃത്വത്തെ ഉയര്‍ത്തിക്കൊണ്ടു വരുകയെന്ന ലക്ഷ്യവുമായാണ് നഫ്മ കാനഡ യൂത്ത് വിങ്ങ് പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് കനേഡിയന്‍ മലയാളി ഐക്യവേദി പ്രസിഡന്‍റ് കുര്യന്‍ പ്രക്കാനം പറഞ്ഞു.

യുവജനങ്ങളെ മലയാളി നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ നഫ്മ കാനഡ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ സന്തോഷം രേഖപെടുത്തുന്നതായി നഫ്മ കാനഡ നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റേഴ്‌സ് ആയ ഭാഗ്യശ്രീ കണ്ടന്‍ചാത്താ, ഹന്നാ മാത്യു, ദിവ്യ അലക്‌സ്, മെറില്‍ വര്‍ഗീസ്, റ്റാനിയാ എബ്രഹാം, റ്റാനിയ ചെര്‍പ്പുകാരന്‍ തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടു

നഫ്മാ കാനഡയുടെ സൂം വഴി നടത്തപ്പെടുന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ ഒരു വന്‍ വിജയം ആക്കണമെന്ന് ജനറല്‍ സെക്രട്ടറി പ്രസാദ് നായര്‍ ട്രഷറര്‍ സോമന്‍ സക്കറിയ, നാഷണല്‍ സെക്രട്ടറിമാരായ ജോണ്‍ നൈനാന്‍, തോമസ് കുര്യന്‍, ജോജി തോമസ്, സജീബ് ബാലന്‍, മനോജ് ഇടമന നാഷണല്‍ ജോയിന്‍റ് സെക്രട്ടറി എബ്രഹാം ഐസക്ക് . നാഷണല്‍ ജോയിന്‍ട്രഷറര്‍ സജീബ് കോയ, ജെയ്‌സണ്‍ ജോസഫ്, ടിനോ വെട്ടം, ബിജു ജോര്‍ജ്, ഗിരി ശങ്കര്‍ ,അനൂപ് എബ്രഹാം, സിജു സൈമണ്‍, ജാസ്മിന്‍ മാത്യു, ജെറി ജോയ്, ജിനീഷ് കോശി ,അഖില്‍ മോഹന്‍. ജൂലിയന്‍ ജോര്‍ജ്, മനോജ് കരാത്ത , ഇര്‍ഫാത് സയ്ദ്,ഫിലിക്‌സ് ജെയിംസ്, സന്തോഷ് മേക്കര,സഞ്ജയ് ചരുവില്‍, മോന്‍സി തോമസ് ,ജെറിന്‍ നെറ്റ്കാട്ട്, ഷെല്ലി ജോയി എന്നീ നഫ്മ കാനഡയുടെ നേതാക്കള്‍ അഭ്യര്‍ഥിച്ചു.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം