ഫൊക്കാന ലോക വനിതാദിനഘോഷങ്ങൾ മാർച്ച് ആറിന്
Friday, March 5, 2021 5:07 PM IST
ന്യൂയോർക്ക്: ഫൊക്കാന വിമൻസ് ഫോറത്തിന്‍റെ നേതൃത്വത്തിൽ ലോക വനിതാദിനം ആഘോഷിക്കുന്നു. മാർച്ച് ആറിന് (ശനി) രാത്രി (ഈസ്റ്റേണ്‍ സമയം 8ന് ) സൂം ഫ്ളാറ്റ് ഫോമിലാണ് ആഘോഷപരിപാടികൾ.

"സ്ത്രീ ഒരു ബാദ്ധ്യതയല്ല ഭാഗ്യമാണ്' എന്ന തീംമാണ് ഈവർഷത്തെ വനിതാദിനത്തിന്‍റെ സവിശേഷത, അർദ്ധനാരീശ്വര സങ്കൽപം പോലെ സ്ത്രീയും പുരുഷനും ഒരടി മുന്നിലും പിന്നിലുമല്ലാതെ തോളോടുതോൾ ചേർന്ന് പ്രവർത്തിക്കാൻ കഴിയണം അങ്ങനെ പരസ്പരം ബഹുമാനിക്കുന്ന, സമത്വം എന്ന സന്ദേശമാണ് ഈ വർഷത്തെ വനിതാദിനാഘോഷങ്ങളിൽ മുന്പോട്ട് വയ്ക്കുക എന്ന് ആഘോഷങ്ങളുടെ കോഓർഡിനേറ്ററും ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സണണുമായ ലൈസി അലക്സ് പറഞ്ഞു.

അമേരിക്കൻ മുഖ്യധാരയിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി സ്ത്രീരത്നങ്ങളെ ആദരിക്കുവാനും അവരുടെ ജീവിത വിജയഗാഥകൾ പങ്കുവയ്ക്കാനുള്ള വേദികൂടിയാണ് ഈ സംഗമമെന്ന് പ്രസിഡന്‍റ് സുധ കർത്ത പറഞ്ഞു.

വിവരങ്ങൾക്ക്: സുധ കർത്ത 267 575 7333, ലൈസി അലക്സ് 845 300 6339 റ്റോമി കൊക്കാട്ട് 647 892 7200, സുജ ജോസ് 973 632 1172, ഷീല ജോസഫ്, 845 548 4179, രാജൻ പടവത്തിൽ 954 701 3200, അലക്സ് മുരിക്കനാനി 914 473 0142

റിപ്പോർട്ട്: ജോർജ് ഓലിക്കൽ