മിഷന്‍സ് ഇന്ത്യ പതിനേഴാമത്‌ വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാളസില്‍
Wednesday, May 12, 2021 4:29 PM IST
ഡാളസ്: മിഷന്‍സ് ഇന്ത്യ ഇന്‍റര്‍ നാഷണല്‍ ഫെല്ലോഷിപ്പ് ഓഫ് ഡാളസിന്‍റെ ആഭിമുഖ്യത്തില്‍ പതിനേഴാമത്‌ വാര്‍ഷിക കണ്‍വന്‍ഷന്‍ മേയ് 15,16 തീയതികളിൽ സൂം ഫ്ളാറ്റ്ഫോം വഴി സംഘടിപ്പിക്കുന്നു.

മേയ് 15 ന് (ശനി) രാവിലെ 9. 30 (CST) നും 16 നു (ഞായർ) വൈകുന്നേരം 7 (CST)നുമാണ് യോഗങ്ങൾ. മിഷന്‍ ഇന്ത്യ സ്ഥാപകനും ജനറല്‍ സെക്രട്ടറിയും സുവിശേഷ പ്രാസംഗികനും വേദപണ്ഡിതനുമായ ജോര്‍ജ് ചെറിയാനാണു ദൈവവചനം പ്രഘോഷിക്കുന്നത്. മിഷൻ ഇന്ത്യാ ഗായകസംഘത്തിന്‍റെ ഗാനങ്ങളും ഉണ്ടായിരിക്കും. കണ്‍വൻഷന്‍റെ വിജയകരമായ നടത്തിപ്പിനുവേണ്ടി ഒരു കമ്മിറ്റി സജീവമായി പ്രവര്‍ത്തിക്കുന്നു.

വിവരങ്ങള്‍ക്ക്: പി.വി. ജോണ്‍ : 214 642 9108

റിപ്പോർട്ട്: പി.പി. ചെറിയാൻ