അരൂരിലെ വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി ഫോമാ നഴ്‌സസ് ഫോറം, ദലീമ ജോജോ പങ്കെടുക്കുന്ന യോഗം ജൂൺ 13 ന്
Sunday, June 13, 2021 2:46 PM IST
ഫോമാ നഴ്സസ് ഫോറം, അരൂർ നിയോജക മണ്ഡലത്തിലെ നിർധനരായ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ ടാബ്ലെറ്റുകളും മൊബൈൽ ഫോണുകളും നൽകും.

ഫോറം ചെയർപേഴ്സൺ ഡോ . മിനി മാത്യു , വൈസ് ചെയർപേഴ്സൺ ഡോ .റോസ്മേരി കോലഞ്ചേരി , സെക്രട്ടറി എലിസബത്ത് സുനിൽ സാം , ഡോ .ഷൈല റോഷിൻ, ബിജു ആന്റണി എന്നിവരാണ് ഈ സന്നദ്ധ പ്രവർത്തനത്തിനു നേതൃത്വം നൽകുന്നത് . പരിപാടിയുടെ ഭാഗമായി അരൂർ എം എൽ എയും പ്രശസ്ത പിന്നണി ഗായികയുമായ ദലീമ ജോജോ പങ്കെടുക്കുന്ന ഓൺലൈൻ യോഗം ജൂൺ 13 ശനിയാഴ്ച ഒന്പതിനു നടക്കും. യോഗത്തിൽ ദലീമ ജോജോ എം എൽ എ ഗാനങ്ങളും ആലപിക്കും .

കോവിഡിന്റെ രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ കേരളത്തിന് സഹായകരമായി ജീവൻ രക്ഷാ ഉപകരണങ്ങൾ ഉൾപ്പടെ നൽകി ഫോമായുടെ സന്നദ്ധ പ്രവർത്തകരും അംഗസംഘടനകളും സജീവമായി പ്രവർത്തന രംഗത്തുണ്ട്.

അരൂരിലെ വിദ്യാർത്ഥികളെ പഠനാവശ്യങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിന് കൂടുന്ന യോഗത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് ഫോമാ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ തുടങ്ങിയവരും നഴ്സസസ്‌ ഫോറം ഭാരവാഹികളും അഭ്യർത്ഥിച്ചു.

റിപ്പോർട്ട് : സലിം ആയിഷ : ഫോമാ പിആർഒ