പി. സി. മാത്യുവിന്‍റെ]മാതാവ് ഏലിയാമ്മ ചാക്കോ നിര്യാതയായി
Friday, September 10, 2021 5:14 PM IST
ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്‍റ് പി. സി. മാത്യുവിന്‍റെ മാതാവ് ഏലിയാമ്മ ചാക്കോ (98) നിര്യാതയായി. സംസ്കാരം മെത്രാപോലീത്ത കുര്യാക്കോസ് മാർ സെവേറിയോസ്, വികാരി ഫാ. മാത്യു ഉതുപ്പാൻ (ചെറുകാരെത്ത്) എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ സെപ്റ്റംബർ 13 നു (തിങ്കൾ) ഉച്ചകഴിഞ്ഞു 3ന് ഇരവിപേരൂർ സെന്‍റ് മേരീസ് ക്നാനായ സിറിയൻ യാക്കോബായ ചർച്ചിൽ. പൊതുദർശനം: ഉച്ചക്ക് 12 മുതൽ 2 വരെ കവിയൂരിലെ ഭവനത്തിൽ (കൊടിഞ്ഞൂർ ഹെബ്രോൻ).

മറ്റുമക്കൾ: മേരി തോമസ് (പൊന്മണി), തങ്കമ്മ ജോസഫ്, പി.സി. ജോസ്, ഗീത ഷാജി. മരുമക്കൾ: തോമസ് മാത്യു, സോമർ പരവത്തോടത്തിൽ (റാന്നി), സികെ ജോസഫ് ചൂരക്കാട്ടു ചിറമേൽ (കറ്റോട്), ലിസി ജോസ് മാമ്പഴക്കേരിൽ, ഡെയ്സി മാത്യു പീലിത്തറയിൽ, ഷാജി കുറ്റിയിൽ (ഓതറ).

പി. സി. മാത്യുവിന്‍റെ മാതാവിന്‍റെ നിര്യാണത്തിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ, അമേരിക്കൻ റീജിയൻ, വിവിധ പ്രൊവിൻസ്‌ ഭാരവാഹികൾ എന്നിവർ അനുശോചിച്ചു.

വിവരങ്ങൾക്ക്: പി.സി.ജോസ് 91 9495313133 (ഇന്ത്യ), പി.സി. മാത്യു - 972 999 6877 (വാട്സാപ് )

റിപ്പോർട്ട് ജീമോൻ റാന്നി