ഫോ​മാ സാ​ന്ത്വ​ന സം​ഗീ​തം 75-ാം ​എ​പ്പി​സോ​നു ഫോ​മാ നാ​ഷ​ണ​ൽ കമ്മിറ്റിയുടെ ആശംസകൾ
Saturday, September 18, 2021 1:50 PM IST
ന്യൂയോർക്ക്: ​കോ​വി​ഡി​ന്‍റെ തുടക്കത്തിൽ അമേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് സാ​ന്ത്വ​ന​വും സ​ഹാ​യ​വു​മാ​യി ഫോ​മാ എ​ല്ലാ ഞാ​യ​റാ​ഴ്ച​യും ന​ട​ത്തു​ന്ന സാ​ന്ത്വ​ന സം​ഗീ​ത​ത്തി​ന്‍റെ എ​ഴു​പ​ത്ത​ഞ്ചാം എ​പ്പി​സോ​ഡ് സെ​പ്റ്റം​ബ​ർ 19 നു (ഞായർ) വൈകുന്നേരം അഞ്ചിന് ന്യൂ​യോ​ർ​ക്ക്-​ക്യൂ​ൻ​സി​ലെ ടൈ​സ​ൺ സെ​ന്‍റ​റി​ൽ (26th നോ​ർ​ത്ത് ടൈ​സ​ൺ അ​വ​ന്യൂ,ഫ്ലോ​റ​ൽ പാ​ർ​ക്ക്) ന​ട​ക്കും.

അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ഗാ​യ​ക​ർ അ​ണി​നി​ര​ക്കുന്ന സംഗീത വിരുന്നിന് ​സി​ബി ഡേ​വി​ഡ് നേ​തൃ​ത്വം ന​ൽകും.

സാ​ന്ത്വ​ന സം​ഗീ​തം അ​തി​രു​ക​ളി​ല്ലാ​ത്ത സ്നേ​ഹ​ത്തോ​ടെ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ ഹ്ര്യ​ദ​യ​ത്തി​ൽ ഏ​റ്റുവാ​ങ്ങി​യ സം​ഗീ​ത പ​രി​പാ​ടി​യാ​ണ്. നാ​ളി​തു​വ​രെ 75 ആ​ഴ്ച​ക​ളാ​യി മു​ട​ക്ക​മി​ല്ലാ​തെ 75 എ​പ്പി​സോ​ഡു​ക​ളി​ലാ​യി വി​വി​ധ സം​ഗീ​ത ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ന്ന ഈ ​സം​ഗീ​ത പ​രി​പാ​ടി ച​രി​ത്ര സം​ഭ​വ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു.​

ഫോ​മ​യു​ടെ അ​ഞ്ച് റീ​ജണു​ക​ൾ സം​യു​ക്ത​മാ​യാ​ണ് എ​ഴു​പ​ത്ത​ഞ്ചാം എ​പ്പി​സോ​ഡ് ഒ​രു​ക്കു​ന്ന​ത്.ആ​ർവിപി​മാ​രാ​യ സു​ജ​ന​ൻ പു​ത്ത​ൻ​പു​ര​യി​ൽ ( ന്യൂ ​ഇം​ഗ്ല​ണ്ട്), ഷോ​ബി ഐ​സ​ക് ( എ​മ്പ​യ​ർ ), ബി​നോ​യി തോ​മ​സ് (മെ​ട്രോ), ബൈ​ജു വ​ർ​ഗീസ് (മി​ഡ് അ​റ്റ​ലാന്‍റി​ക്), തോ​മ​സ് ജോ​സ് (കാ​പി​റ്റ​ൽ), നാ​ഷ​ണ​ൽ ക​മ്മ​ിറ്റി​യം​ഗ​ങ്ങ​ളാ​യ ഗീവർഗീ​സ്, ഗി​രീ​ഷ് പോ​റ്റി, ജോ​സ് മ​ല​യി​ൽ, സ​ണ്ണി ക​ല്ലൂ​പ്പാ​റ, ജ​യിം​സ് മാ​ത്യു , ഡെ​ൻ​സി​ൽ ജോ​ർ​ജ്, മ​നോ​ജ് വ​ർ​ഗീ​സ്, അ​നു സ്ക​റി​യ, അ​നി​ൽ നാ​യ​ർ, മ​ധു​സൂ​ധ​ന​ൻ ന​മ്പ്യാ​ർ എന്നിവർ ​പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.​

എ​ഴു​പ​ത്ത​ഞ്ചാം എ​പ്പി​സോ​ഡി​ൽ എ​ല്ലാ ന​ല്ല സ​ഹ്ര്യ​ദ​യ​രും ക​ലാ​സ്വാ​ദ​ക​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഫോ​മാ പ്ര​സി​ഡന്‍റ് അ​നി​യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ,ട്ര​ഷ​റ​ർ തോ​മ​സ് ടി. ​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ , ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ എ​ന്നി​വ​ർ അ​ഭ്യ​ർഥി​ച്ചു.