"മിഷൻ ടൈംസ് ' പ്രകാശനം ചെയ്തു
Saturday, September 25, 2021 6:40 PM IST
ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ക്നാനായ കത്തോലിക്കാ റീജണൽ കമ്മിറ്റിയുടെ പ്രസിദ്ധീകരണമായ "മിഷൻ ടൈംസ് ' പ്രകാശനം ചെയ്തു. ഷിക്കാഗോ രൂപത വികാരി ജനറാളും ക്നാനായ റീജണൽ ഡയറക്‌ടറുമായ ഫാ. തോമസ് മുളവനാലാണ് പ്രകാശന കർമം നിർവഹിച്ചത്.

ചെറുപുഷ്പ മിഷൻ ലീഗ് റീജണൽ ഡയറക്‌ടർ ഫാ. ബിൻസ് ചേത്തലിൽ, മിഷൻ ലീഗ് റീജണൽ ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ, ഫാ. ജോസ് ആദോപ്പിള്ളിൽ, ഫാ. ജോസ് തറക്കൽ, ഫാ. റെനി കട്ടേൽ, ഫാ. ബിബി തറയിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

മിഷൻ ലീഗിന്റെ റീജണൽ യുണിറ്റ് വിശേഷങ്ങളും അംഗങ്ങളുടെ സാഹിത്യ സൃഷ്‌ടികളുമാണ് "മിഷൻ ടൈംസി'ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.