എ​ക്യൂ​മെ​നി​ക്ക​ൽ ബാ​സ്ക്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ ടീം ​ചാ​ന്പ്യന്മാ​രാ​യി
Saturday, October 9, 2021 5:12 PM IST
ഹൂ​സ്റ്റ​ണ്‍: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണ്‍ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ബാ​സ്ക്ക​റ്റ്ബോ​ൾ ടൂ​ർണ​മെ​ന്‍റി​ന് ആ​വേ​ശ​ജ്ജ്വ​ല​മാ​യ സ​മാ​പ​നം.

സെ​പ്റ്റം​ബ​ർ 19നു ​ഞാ​യ​റാ​ഴ്ച ട്രി​നി​റ്റി മാ​ർ​ത്തോ​മ ദേ​വാ​ല​യ​ത്തോ​ടു ചേ​ർ​ന്നു​ള്ള ’ട്രി​നി​റ്റി സെ​ന്‍റ​ർ’ സ്പോ​ർ​ട്സ് ഫെ​സി​ലി​റ്റി​യി​ൽ വ​ച്ചു ന​ട​ന്ന ബാ​സ്ക്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ ച​ർ​ച്ച് ’എ’ ​ടീം ജേ​താ​ക്ക​ളാ​യി എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യി​ൽ മു​ത്ത​മി​ട്ടു. സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് ച​ർ​ച്ച് ’എ’ ​ടീം റ​ണ്ണ​ർ​അ​പ്പ​ർ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും ക​ര​സ്ഥ​മാ​ക്കി.

ആ​ദി​യോ​ട​ന്തം ആ​വേ​ശം നി​റ​ഞ്ഞു നി​ന്ന ബാ​സ്ക്ക​റ്റ്ബോ​ൾ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ 54 നെ​തി​രെ 60 പോ​യി​ന്‍റു​ക​ൾ നേ​ടി​യാ​ണ് ഇ​മ്മാ​നു​വ​ലി​ന്‍റെ യു​വ​താ​ര​ങ്ങ​ൾ സെ​ന്‍റ് മേ​രീ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ചാ​ന്പ്യന്മാർക്കു​ള്ള ഇ.​വി. ജോ​ണ്‍ മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി റെ​ജി കോ​ട്ട​യ​വും, റ​ണ്ണ​ർ അ​പ്പി​നു​ള്ള എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി എ​ലി​ഫ് ട്രാ​വ​ൽ​സും സം​ഭാ​വ​ന ന​ൽ​കി.

സെ​പ്റ്റം​ബ​ർ 18നു ​രാ​വി​ലെ 9ന് ​ആ​രം​ഭി​ച്ച ടൂ​ർ​ണ​മെ​ന്‍റ് സ്പോ​ർ​ട്സ് ക​ണ്‍​വീ​ന​ർ റ​വ. ഫാ. ​ജെ​ക്കു സ​ക്ക​റി​യ പ്രാ​ർ​ഥ​ന​യോ​ടു കൂ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​മ്മാ​നു​വേ​ൽ ടീ​മി​ലെ ബി​ൻ​സ​ണ്‍ എം​വി​പി ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി. 3 പോ​യി​ന്‍റ് ഷൂ​ട്ട് ഔ​ട്ടി​ൽ സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ടീ​മി​ലെ ജെ​ബി ക​ള​ത്തൂ​ർ (1 മി​നി​റ്റി​ൽ 10 പോ​യി​ന്‍റ്) ചാ​ന്പ്യന്മാരാ​യി.

ഹൂ​സ്റ്റ​ണി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 10 ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​റ്റു​ര​ച്ച​ത്. ഹൂ​സ്റ്റ​ണി​ലെ കാ​യി​ക​പ്രേ​മി​ക​ളാ​യ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ടു ധ​ന്യ​മാ​യി​രു​ന്നു ട്രി​നി​റ്റി സെ​ന്‍റ​ർ.

2013 മു​ത​ൽ ഹൂ​സ്റ്റ​ണി​ൽ ന​ട​ത്തി വ​രു​ന്ന എ​ക്യൂ​മെ​നി​ക്ക​ൽ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വ​ൻ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച സ്പോ​ർ​ട്സ് ക​ണ്‍​വീ​ന​ർ റ​വ. ഫാ. ​ജെ​ക്കു സ​ഖ​റി​യ, കോ​ർ​ഡി​നേ​റ്റ​ർ റ​ജി കോ​ട്ട​യം എ​ന്നി​വ​രെ ഐ​സി​ഇ​സി​എ​ച്ച് ഭാ​ര​വാ​ഹി​ക​ൾ അ​ഭി​ന​ന്ദി​ച്ചു. ഇ​വ​രോ​ടൊ​പ്പം റ​വ .ഫാ. ​ഐ​സ​ക് ബി.​പ്ര​കാ​ശ്, റ​വ. ഫാ. ​ജോ​ണ്‍​സ​ൻ പു​ഞ്ച​ക്കോ​ണം, എ​ബി മാ​ത്യു, ബി​ജു ചാ​ല​യ്ക്ക​ൽ, നൈ​നാ​ൻ വെ​ട്ടി​നാ​ൽ, ജോ​ണ്‍​സ​ൻ ഉ​മ്മ​ൻ, സ​ന്തോ​ഷ് തു​ണ്ടി​യി​ൽ എ​ന്ന​വ​ര​ട​ങ്ങി​യ സ്പോ​ർ​ട്സ് ക​മ്മി​റ്റി​യാ​ണ് ടൂ​ർണ​മെ​ന്‍റി​നു ചു​ക്കാ​ൻ പി​ടി​ച്ച​ത്.

റ​വ. ഫാ.​ജെ​ക്കു സ​ക്ക​റി​യ, റ​വ. ഫാ. ​ജോ​ണ്‍​സ​ൻ പു​ഞ്ച​ക്കോ​ണം എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. റ​ജി കോ​ട്ട​യം ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 8ന് ​ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു.

ജീ​മോ​ൻ റാ​ന്നി