മാ​ഗ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​നി​ൽ ആ​റന്മുള മ​ത്സ​രി​ക്കു​ന്നു
Friday, October 15, 2021 8:46 PM IST
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ മ​ല​യാ​ളി അ​സ്‌​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ന്‍റെ (മാ​ഗ്) 2022 ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഹൂ​സ്റ്റ​ണി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക സാ​മു​ദാ​യി​ക വേ​ദി​ക​ളി​ലെ നി​റ​സാ​ന്നി​ധ്യ​വും അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​നി​ൽ ആ​റന്മു​ള മ​ത്സ​രി​ക്കു​ന്നു. ന​വം​ബ​റി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ഇ​ൻ​ഡ്യാ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ഐ​സി​പി​എ​ൻ​എ) ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം, കേ​ര​ളാ റൈ​റ്റേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ൻ​റ്, കേ​ര​ളാ ഹി​ന്ദു സൊ​സൈ​റ്റി പ്ര​സി​ഡ​ൻ​റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശ​സ്ത സേ​വ​നം അ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (മാ​ഗ്) ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം, ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​നി​ൽ ആ​റ​ൻ​മു​ള മി​ക​ച്ച വാ​ഗ്മി​യും സം​ഘാ​ട​ക​നു​മാ​ണ്.

ഹൂ​സ്റ്റ​ണി​ൽ നി​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന "നേ​ർ​കാ​ഴ്ച’ ദി​ന​പ​ത്ര​ത്തി​ന്‍റെ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന അ​നി​ൽ ആ​നു​കാ​ലി​ക പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ൽ നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ൾ എ​ഴു​തി​യി​ട്ടു​ണ്ട്.

പി.​പി ചെ​റി​യാ​ൻ