ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷനു നവ നേതൃത്വം
Wednesday, May 18, 2022 2:18 PM IST
മൊയ്തീന്‍ പുത്തന്‍‌ചിറ
ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലെ മലയാളികളുടെ സംഘടനയായ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷന്‍ 2022-23 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി വര്‍ഗീസ് സക്കറിയ (പ്രസിഡന്‍റ്), സുനൂജ് ശശിധരന്‍ (വൈസ് പ്രസിഡന്‍റ്), അനൂപ് അലക്സ് (സെക്രട്ടറി), സൂസന്‍ ജോര്‍ജ് (ട്രഷറര്‍) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി രെഹ്‌ന ഷിജു, ചാള്‍സ് മാര്‍ക്കോസ്, ജിജി കുര്യന്‍, പ്രജീഷ് നായര്‍, പ്രിന്‍സ് കരിമാലിക്കല്‍, സെനോ ജോസഫ്, സഫ്‌വാന്‍ അബ്ദുല്ല എന്നിവരേയും തെരഞ്ഞെടുത്തു.

മേയ് ഏഴിനു നിസ്കയൂന കമ്യൂണിറ്റി സെന്‍ററിൽ ചേര്‍ന്ന പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

അസോസിയേഷന്‍റെ വാര്‍ഷിക പിക്നിക് ജൂണ്‍ 25നും ഓണാഘോഷം സെപ്റ്റംബർ 11 നും നടത്തുമെന്ന് പ്രസിഡന്‍റ് വര്‍ഗീസ് സക്കറിയ പറഞ്ഞു.

വിവരങ്ങള്‍ക്ക്: വര്‍ഗീസ് സക്കറിയ 1+ 518 894 1564 – [email protected], അനൂപ് അലക്സ് 1+224 616 0411 – [email protected]