ജോ​ർ​ജി​യ ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ട്രം​പി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക്കു പ​രാ​ജ​യം
Wednesday, May 25, 2022 10:33 PM IST
പി ​പി ചെ​റി​യാ​ൻ
ജോ​ർ​ജി​യ: ജോ​ർ​ജി​യ സം​സ്ഥാ​ന​ത്ത് മേ​യ് 24ന് ​ന​ട​ന്ന പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​ക​ളാ​യി ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ച നി​ല​വി​ലു​ള്ള ഗ​വ​ർ​ണ​ർ ബ്ര​യാ​ൻ കെം​പ് ട്രം​പ് പി​ന്തു​ണ ന​ൽ​കി​യ മു​ൻ സെ​ന​റ്റ​ർ ഡേ​വി​ഡ് പെ​ർ​ഡ്യു​വി​നെ വ​ലി​യ മാ​ർ​ജി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി. മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പി​ന്തു​ണ​ച്ച​തു കെം​പി​നെ​യാ​യി​രു​ന്നു. ട്രം​പി​ന്‍റെ നി​ല​പാ​ടു​ക​ളെ ശ​ക്ത​മാ​യി എ​തി​ർ​ത്ത് നി​ല​വി​ലു​ള്ള ഗ​വ​ർ​ണ​ർ കെം​പി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു കൂ​ടി​യാ​ണു മു​ൻ സെ​ന​റ്റ​ർ പെ​ർ​ഡ്യു​വി​നെ ട്രം​പ് എ​ൻ​ഡോ​ഴ്സ് ചെ​യ്തു രം​ഗ​ത്തി​റ​ക്കി​യ​ത്.

പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പ് പി​ന്തു​ണ​ച്ച പ്ര​മു​ഖ സ്ഥാ​നാ​ർ​ഥി​ക്ക് ഏ​റ്റ വ​ൻ പ്ര​ഹ​ര​മാ​ണ് പെ​ർ​ഡ്യു​വി​ന്‍റെ പ​രാ​ജ​യം.

യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ ഇം​ഗി​ത​ത്തി​നു വ​ഴ​ങ്ങി​യ റി​പ്പ​ബ്ലി​ക്ക​ൻ ഗ​വ​ർ​ണ​റാ​ണ് കെം​പെ​ന്നു ട്രം​പ് ആ​രോ​പി​ച്ചി​രു​ന്നു. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് ന​ല്ല പി​ന്തു​ണ​യു​ള്ള സം​സ്ഥാ​ന​മാ​ണു ജോ​ർ​ജി​യ. ഡ​മോ​ക്ര​റ്റി​ക് ഗ​വ​ർ​ണ​ർ സ്ഥാ​നാ​ർ​ഥി​യാ​യി സ്റ്റേ​യ്സി ഏ​ബ്ര​ഹാം മ​ത്സ​രി​ച്ചാ​ലും റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യാ​യ നി​ല​വി​ലു​ള്ള ഗ​വ​ർ​ണ​ർ കെം​പി​നു ത​ന്നെ​യാ​യി​രി​ക്കും വി​ജ​യം. പെ​ർ​ഡ്യു​വി​ന്‍റെ പ​രാ​ജ​യം ട്രം​പി​ന്‍റെ 2022 ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നു മ​ങ്ങ​ൽ ഏ​ൽ​പി​ച്ചി​ട്ടു​ണ്ട്.