എറിക് മാത്യു ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റീ സ്ഥാനാർഥി
Monday, June 27, 2022 8:48 PM IST
അനിൽ കുമാർ
ഹൂസ്റ്റൺ: ഫൊക്കാനയുടെ ദീർഘകാല പ്രവർത്തകനും ഫൗണ്ടേഷൻ വൈസ് ചെയർമാനുമായ എറിക് മാത്യു (ഹൂസ്റ്റൺ) ഫൊക്കാനയുടെ ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്നു.

രണ്ടു തവണ വാഷിംഗ്‌ടൺ ഡി സിയിൽനിന്നുള്ള ആർ വി പി ആയി സേവനമനുഷ്ടിച്ചിട്ടുള്ള എറിക്, കഴിഞ്ഞ രണ്ടുവർഷമായി ഹൂസ്റ്റൺ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. ബാൾട്ടിമോറിൽ നിന്നുള്ള യൂത്ത് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ബാൾട്ടിമോർ കൈരളി കമ്മിറ്റി അംഗം, കില്ലാഡിസ് സ്പോർട്സ് സ്ഥാപകാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള എറിക്, സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളി ട്രസ്റ്റീ കൂടിയാണ്.

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഡയോസിസ് മുൻ കമ്മിറ്റി അംഗം സൺ‌ഡേ സ്കൂൾ പ്രിൻസിപ്പൽ, യൂത്ത് അഡ്വൈസർ, ബാൾട്ടിമോറിൽ പല സംഘടനകൾക്കുവേണ്ടിയും രക്ത ദാന ക്യാമ്പുകൾ, ചാരിറ്റി പരിപാടികൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഹൂസ്റ്റൺ മലയാളി അസോസിയേഷൻ, പെയർലാൻഡ് മലയാളി അസോസിയേഷൻ എന്നിവയുടെ എൻഡോഴ്‌സ്‌മെന്‍റ് നേടിയാണ് എറിക് മത്സരരംഗത്തുള്ളത്.