ചിന്നമ്മ ക്ലെമെന്‍റ് കുരിശിങ്കൽ അന്തരിച്ചു
Tuesday, August 16, 2022 2:45 PM IST
ന്യൂയോർക്ക്: ചിന്നമ്മ ക്ലെമെന്‍റ് കുരിശിങ്കൽ (88) ന്യൂയോർക്കിലെ ന്യൂ ഹൈഡ് പാർക്കിൽ അന്തരിച്ചു. പരേതനായ ജോസഫ് ക്ലെമെന്‍റ് കുരിശിങ്കലായിരുന്നു ഭർത്താവ്. അന്തരിച്ച ഫാ. ലുക്ക് കരിപ്പറമ്പിലിന്‍റെ സഹോദരിയാണ്.

മക്കൾ ബീന സെബാസ്റ്റ്യൻ, ബിന്ദു വാരിയത്ത്, ബിജി ആന്‍റണി ജോസഫ്, ബീറ്റാ അജിത് ആന്റണി, തങ്കകുട്ടൻ ക്ലെമെന്‍റ് , ഓമനക്കുട്ടൻ ക്ലെമെന്‍റ്, ഉണ്ണിക്കുട്ടൻ ക്ലെമെന്‍റ് എന്നിവർ മക്കൾ. ജോസെഫ് സെബാസ്റ്റ്യൻ, ജോയ് വാരിയത്ത് , രാജിലാൽ മങ്കലത്ത്, ആന്‍റണി ജോസഫ്, അജിത്കുമാർ തോമസ്, റോസിലിമോൾ ക്ലെമെന്‍റ് , സുനിത ഒമനക്കുട്ടന്, പ്രിയ മൈക്കൾ എന്നിവർ മരുമക്കൾ.

ആലപ്പുഴ ജില്ലയിലെ വെളിയനാട് ജനിച്ചു വളർന്നു കേരളാ ഗവൺമെന്‍റ് ഹോസ്പിറ്റലിൽ നഴ്സിംഗ് സൂപ്രണ്ട് ആയി റിട്ടയർ ചെയ്തു. മുപ്പത് വർഷങ്ങൾക്കു മുമ്പാണ് ചിന്നമ്മ ന്യൂയോർക്കിൽ എത്തിയത്. ക്നാനായ - ലാറ്റിൻ കത്തോലിക്ക കമ്മ്യൂണിറ്റികളിൽ അറിയപ്പെടുന്ന ഒരു വ്യക്തിയായിരുന്നു പരേത. ബ്രൂക്ലിൻ രൂപതയുടെ "ഷൈനിങ് സ്റ്റാർ ബഹുമതി നേടിയ ചിന്നമ്മ, ഔർ ലേഡി ഓഫ് ദി സ്‌നോസ് പള്ളിയിൽ മലയാളം ക്വയറിലെ ഗായികയായിരുന്നു.
സംസ്കാരം പിന്നീട്.