ശാ​ലേം ക​പ്പ്-2022: ലോം​ഗ് ബീ​ച്ച് ടെ​ന്നീ​സ് സെ​ന്‍റ​റി​ൽ സെ​പ്റ്റം​ബ​ർ 24ന്
Wednesday, September 21, 2022 11:38 PM IST
ജീ​മോ​ൻ റാ​ന്നി
ന്യൂ​യോ​ർ​ക്ക് : ലോം​ഗ് ഐ​ല​ന്‍റി​ലു​ള്ള ശാ​ലേം മാ​ർ​ത്തോ​മ യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ശാ​ലേം ക​പ്പ് ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ൻ​റ് ന്ധ​സീ​സ​ണ്‍-8​ന്ധ സെ​പ്റ്റം​ബ​ർ 24 ശ​നി​യാ​ഴ്ച രാ​വി​ലെ 9ന് ​ലോം​ഗ് ബീ​ച്ച് ടെ​ന്നീ​സ് സെ​ന്‍റ​റി​ൽ ആ​രം​ഭി​ക്കും. ട്രൈ​സ്റ്റേ​റ്റി​നോ​ടൊ​പ്പം (ന്യൂ​യോ​ർ​ക്ക്, ന്യൂ ​ജേ​ഴ്സി, ക​ണ​ക്റ്റി​ക​ട്ട്) പെ​ൻ​സി​ൽ​വാ​നി​യ​യി​ൽ നി​ന്നു​മു​ള്ള കാ​യി​ക താ​ര​ങ്ങ​ൾ ഈ ​ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്നു. ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

2014-ൽ ​പു​രു​ഷ ഡ​ബി​ൾ​സും മി​ക്സ​ഡ് ഡ​ബി​ൾ​സു​മാ​യി​ട്ടാ​യി​രു​ന്നു ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ തു​ട​ക്കം. തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ, പു​രു​ഷ സിം​ഗി​ൾ​സ്, വ​നി​താ സിം​ഗി​ൾ​സ്, വ​നി​താ ഡ​ബി​ൾ​സ്, അ​ണ്ട​ർ-16 ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും എ​ന്നി​ങ്ങ​നെ പു​തി​യ മ​ത്സ​ര​ങ്ങ​ൾ ചേ​ർ​ത്തു. 2019-ൽ ​പു​രു​ഷ ഡ​ബി​ൾ​സ് മൂ​ന്ന് വ്യ​ത്യ​സ്ത ത​ല​ങ്ങ​ളി​ൽ നൈ​പു​ണ്യ നി​ല​വാ​ര​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യും, പേ​ര​ന്‍റ് - ചൈ​ൽ​ഡ് ഇ​വ​ൻ​റ്, 45+ വെ​റ്റ​റ​ൻ ഇ​വ​ൻ​റ് എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ത്തി കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ച്ചു കൊ​ണ്ടു ജ​ന​പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​വാ​ൻ സാ​ധി​ച്ചു. അ​ത് ബാ​ഡ്മി​ന്‍റ​ണ്‍ പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ അ​തി​ന്‍റെ ജ​ന​പ്രീ​തി​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്കി.

ഈ ​വേ​ന​ൽ​ക്കാ​ലം സം​ഘാ​ട​ക​ർ​ക്ക് മു​ന്നി​ൽ ക​ടു​ത്ത വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​ക്കൊ​ണ്ടു, 2022-ലെ ​ശാ​ലേം ക​പ്പ് അ​തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി 100-ല​ധി​കം ഗെ​യി​മു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി അ​പൂ​ർ​വ​മാ​യ റെ​ക്കോ​ർ​ഡ് നേ​ട്ടം കൈ​വ​രി​ക്കാ​ൻ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു. ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ൽ ശാ​ലേം ഹെ​ഡ്ജ്, ശാ​ലേം ടൈ​റ്റ​ൻ​സ്, ശാ​ലേം നൈ​റ്റ്സ്, ശാ​ലേം ക്യാ​പി​റ്റ​ൽ​സ് എ​ന്നി​ങ്ങ​നെ നാ​ല് ടീ​മു​ക​ളാ​യി വി​ഭ​ജി​ച്ചു പ​ര​സ്പ​രം മാ​റ്റു​ര​ക്കു​ന്നു.

പി​എ​ൻ​സി സ്പോ​ർ​ട്സ്, ഈ​സ്റ്റ് കോ​സ്റ്റ് ക്യാ​പി​റ്റ​ൽ, ബ്രു​ക്ഹാ​വെ​ൻ ഹാ​ർ​ട്സ്, എ​ന്നി​വ​രാ​കു​ന്നു മു​ഖ്യ സ്പോ​ണ്‍​സ​ർ​മാ​ർ. അ​തു​പോ​ലെ ഒ​രു ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ൻ​റ് എ​ന്ന നി​ല​യി​ൽ ക​ളി​ക്കാ​ർ​ക്കി​ട​യി​ൽ കാ​യി​ക​ക്ഷ​മ​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ഒ​രു പൊ​തു പ്ലാ​റ്റ്ഫോ​മി​ൽ പ്ര​ക​ട​നം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​തോ​ടൊ​പ്പം ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ങ്ങ​ളി​ലും ഈ ​ഉ​ദ്യ​മ​ത്തി​ലൂ​ടെ പ​ങ്കാ​ളി​ക​ളു​മാ​കു​ന്നു. യു​വ​ജ​ന​ങ്ങ​ളോ​ടൊ​പ്പം സീ​നി​യേ​ഴ്സും ശാ​ലേം ക​പ്പി​ൻ​റെ സം​ഘാ​ട​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്നു​വെ​ന്ന​ത് ശ്ലാ​ഘ​നീ​യ​മാ​ണ്.

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്തി​നാ​യി യു​വ​ജ​ന സ​ഖ്യം പ്ര​സി​ഡ​ന്‍റ് റ​വ. വി.​ടി. തോ​മ​സി​ൻ​റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടേ​ണ്ട​ത്:

ബി​നീ​ഷ് തോ​മ​സ് (6316974325 ),
ദി​ലീ​പ് മാ​ത്യു (5167127488),