സാറാ ഓമന മാത്യു ഡാളസിൽ അന്തരിച്ചു
Thursday, December 1, 2022 11:42 AM IST
ഡാളസ്: അമേരിക്കയിലെ ആദ്യകാല പ്രവാസി മലയാളിയായ കോഴഞ്ചേരി മണലൂർ വെമ്പഴത്തറയിൽ പരേതനായ ഡോ.ജോൺ മാത്യുവിന്‍റെ (ടാരന്‍റ് കൗണ്ടി കോളേജ് മുൻ അധ്യാപകൻ) ഭാര്യ സാറാ ഓമന മാത്യു (83) ഡാളസിൽ അന്തരിച്ചു.കോട്ടയം ചിലമ്പത്ത് കുടുംബാംഗമാണ്.

മക്കൾ: റീന എബ്രഹാം (ലോങ്ങ് ഐലൻഡ്), സുനിൽ മാത്യു (ഒക്കലഹോമ), റോഷൻ മാത്യു (ഡാളസ്), ആൻ മാത്യു (വാഷിംഗ്ടൺ ഡിസി)

മരുമക്കൾ: റാന്നി പനവേലിൽ ഡോ.മോഹൻ എബ്രഹാം, ലൂയിസ് മാത്യു (ഒക്ലഹോമ), കോട്ടയം സ്രാമ്പിക്കൽ ശോഭ മാത്യു.
കൊച്ചുമക്കൾ: ജെയ്‌സൺ, ജാസ്മിൻ, പരേതനായ ജോൺ ചാൾസ്, സെറാ, ജോൺ, തോമസ്.

പൊതുദർശനം ഡിസംബർ 3 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഡാളസ് കാരോൾട്ടൻ മാർത്തോമ്മ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, TX 75007) വച്ച് നടത്തപ്പെടുന്നതും തുടർന്ന് സംസ്കാര ശുശ്രുഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.

റിപ്പോർട്ട് : ഷാജി രാമപുരം