സി​മി​യോ​യു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷം ഡി​സം​ബ​ർ 10 ശ​നി​യാ​ഴ്ച ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ
Friday, December 9, 2022 6:01 AM IST
രാ​ജു ശ​ങ്ക​ര​ത്തി​ൽ
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ മ​ല​യാ​ളി​ക​ളു​ടെ പ്ര​ശ​സ്ത സം​ഘ​ട​ന​യാ​യ ന്ധ​സി​മി​യോ​ന്ധ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് ആ​ഘോ​ഷം ഡി​സം​ബ​ർ 10 ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തു മു​ത​ൽ ഫി​ല​ഡ​ൽ​ഫി​യ വെ​ൽ​ഷ് റോ​ഡി​ലു​ള്ള സീ​റോ​മ​ല​ബാ​ർ പ​ള്ളി​യു​ടെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു വി​പു​ല​മാ​യ രീ​തി​യി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. (608 Welsh Rd, Philadelphia, PA 19115),

കോ​വി​ഡ് മൂ​ലം ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി ന​ട​ത്താ​ൻ സാ​ധി​ക്കാ​തെ പോ​യ ക്രി​സ്മ​സ് ആ​ഘോ​ഷ പ​രി​പാ​ടി ഈ ​വ​ർ​ഷം വ​ള​രെ വി​പു​ല​മാ​യി ന​ട​ത്തു​ക​യാ​ണ്. ഫി​ല​ഡ​ൽ​ഫി​യ സി​റ്റി കൗ​ണ്‍​സി​ൽ മൈ​നോ​രി​റ്റി ചെ​യ​ർ​മാ​ൻ ഡേ​വി​ഡ് ഓ ​മു​ഖ്യ അ​തി​ഥി​യാ​കു​ന്ന ച​ട​ങ്ങി​ൽ ഫി​ല​ഡ​ൽ​ഫി​യ​യി​ലെ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന​താ​ണ്.

ഫി​ല​ഡ​ൽ​ഫി​യ​യി​ലെ പ്ര​ശ​സ്ത ക​ലാ സം​ഘ​ട​ന​യാ​യ റൈ​സിം​ഗ് സ്റ്റാ​ർ​സി​ന്‍റെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം സി​മി​യോ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന് മാ​റ്റു കൂ​ട്ടും. എ​ല്ലാ ന​ല്ല​വ​രാ​യ സു​ഹൃ​ത്തു​ക്ക​ളു​യും പ്രോ​ഗ്രാ​മി​ലേ​ക്ക് ഹാ​ർ​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സി​മി​യോ​യു​ടെ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.