ലാന സാഹിത്യോത്സവത്തിൽ റവ. ഡോ. മോത്തി വർക്കിയുടെ പ്രഭാഷണം
Friday, December 9, 2022 12:01 PM IST
ഷിക്കാഗോ : ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) - യുടെ സാഹിത്യോത്സവ പരമ്പരയിൽ “വിചാരവും വികാരവും: വൈരുധ്യങ്ങളോ വ്യവച്ഛേദങ്ങളോ” എന്ന പ്രഭാഷണ-സംവാദ പരിപാടിയിൽ പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനുമായ റവ. ഡോ. മോത്തി വർക്കി പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തും.

ഡിസംബർ 10, ശനിയാഴ്ച രാവിലെ പത്തിനു (ഇന്ത്യൻ സമയം രാത്രി 9.30) സൂം (zoom) മീറ്റിങ്ങിലൂടെയാണ്‌ പരിപാടി സംഘടിപ്പിച്ചുട്ടുള്ളത്. തുടർന്ന് നടക്കുന്ന സംവാദത്തിൽ ലാന ഭാരവാഹികളും അംഗങ്ങളും അഭ്യുദയകാംക്ഷികളും പങ്കെടുക്കും.

Zoom Meeting link ID: 502 204 6041
Zoom Meeting Link: https://us02web.zoom.us/j/5022046041