കലിഫോർണിയയിൽ 10 പേർ കൊല്ലപ്പെട്ട കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ ആത്മഹത്യ ചെയ്ത നിലയിൽ
Tuesday, January 24, 2023 5:29 PM IST
പി.പി ചെറിയാൻ
കലിഫോർണിയ: കലിഫോർണിയ മോണ്ടററി പാർക്കിൽ പത്തുപേരുടെ മരണത്തിനും നിരവധി പേർക്കു പരുക്കേൽക്കുന്നതിനും ഇടയായ വെടിവയ്പ്പിൽ പ്രതിയെന്നു സംശയിക്കുന്നയാളെ സ്വന്തം വാനിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾ ഏഷ്യൻ വംശജനാണെന്ന് പൊലീസ് പറഞ്ഞു.  

പ്രതിയെ പിടികൂടനായി പൊലീസ് ഇയാൾ സഞ്ചരിച്ചിരുന്ന വെള്ള വാനിനെ വളഞ്ഞിരുന്നു. പൊലീസ് വാഹനങ്ങൾ വാനിനെ വളഞ്ഞപ്പോൾ ഉള്ളിൽ നിന്നും വെടിയൊച്ച കേട്ടതായി പൊലീസ് പറഞ്ഞു. സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ നിഗമനം. 

മോണ്ടററി പാർക്കിലെ ഡാൻസ് ക്ലബിൽ ശനിയാഴ്ച നടത്തിയ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ചൈനീസ് വംശജർ തിങ്ങി താമസിക്കുന്ന പ്രദേശത്ത് ലൂനാർ ന്യു ഇയർ ഫെസ്റ്റിവൽ ആഘോഷിക്കുന്നതിനിടയിലാണ് ആക്രമി വെടിയുതിർത്തത്.