ഫോ​മ സെ​ൻ​ട്ര​ൽ റീ​ജ​ണ്‍ ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​നം ആ​ച​രി​ച്ചു
Tuesday, January 31, 2023 2:40 AM IST
ജോ​ഷി വ​ള്ളി​ക്ക​ളം
ഷി​ക്കാ​ഗോ: ഫോ​മ സെ​ൻ​ട്ര​ൽ റീ​ജ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​ന​മാ​യ ജ​നു​വ​രി 26ന് ​ആ​ർ​വി​പി ടോ​മി ഇ​ട​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ റി​പ്പ​ബ്ലി​ക് ദി​നം ആ​ച​രി​ച്ചു.

ഫോ​മ നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി വ​ള്ളി​ക്ക​ളം, നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​ന്പ​ർ ജോ​യി ഇ​ണ്ടി​ക്കു​ഴി, സെ​ൻ​ട്ര​ൽ റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ ഡോ. ​സാ​ൽ​ബി പോ​ൾ ചേ​ണോ​ത്ത്, സെ​ക്ര​ട്ട​റി ജോ​ഷി വ​ള്ളി​ക്ക​ളം, ട്ര​ഷ​റ​ർ സി​ബു കു​ള​ങ്ങ​ര, അ​ഡ്വൈ​വ​സ​റി ബോ​ർ​ഡ് ചെ​യ​ർ പീ​റ്റ​ർ കു​ള​ങ്ങ​ര, മു​ൻ ആ​ർ​വി​പി ജോ​ണ്‍ പാ​ട്ട​പ്പ​തി, സ്റ്റീ​ഫ​ൻ കി​ഴ​ക്കേ​കു​റ്റ്, ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ, പോ​ൾ​സ​ൻ കു​ള​ങ്ങ​ര, ജൂ​ബി വ​ള്ളി​ക്ക​ളം, റോ​യി നെ​ടും​ചി​റ എ​ന്നി​വ​ർ 74-ാമ​ത് ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​ന ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.