ഡ്യൂ​ട്ടി നി​ർ​വ​ഹ​ണ​ത്തി​നിടെ മി​സോ​റയിൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥൻ വെടിയേറ്റു മരിച്ചു
Wednesday, March 15, 2023 7:41 AM IST
പി.പി. ചെറിയാൻ
മി​സോ​റി:​ മിസോറിയിൽ ‌ഡ്യൂട്ടി നിർവഹിക്കുന്നതിനിടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വെ‌ടിവച്ചു കൊലപെടുത്തി. ഹെ​ർ​മ​ൻ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​ലെ മേ​സ​ൺ ഗ്രി​ഫി​ത്താണ് അക്രമിയുടെ വെടിയേറ്റു മരിച്ചത്. മറ്റൊരു ‌ഓഫീസറായ ആ​ദം സു​ല്ലെ​ൻ​ട്ര​പ്പ് (31) പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഹെ​ർ​മ​നി​ലെ ഒ​രു സ്റ്റോ​റി​ൽ ഞാ​യ​റാ​ഴ്ച്ച രാ​ത്രി 9.30 നാ​ണ് വെ​ടി​വ​യ്പ്പ് ന​ട​ന്ന​ത്. നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ കെ​ന്ന​ത്ത് ലീ ​സിം​പ്‌​സ​ണെ (35) പി​ടി​കൂ​ട​നാ​യി പോ​ലീ​സ് സ്റ്റോ​റി​ലെ​ത്തി​യ​താ​യി​രു​ന്നു. ഇ​വി​ടെ വ​ച്ച് പ്ര​തി​യും പോ​ലീ​സു​കാ​രും ത​മ്മി​ൽ വാ​ക്ക​റ്റേ​മു​ണ്ടാ​വു​ക​യും പി​ന്നാ​ലെ സിം​പ്സ​ൺ പോ​ലീ​സി​ന് നേ​രെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ വെ​ടി​വ​യ്പ്പ് ന​ട​ന്ന സ്ഥ​ല​ത്തി​ന് അ​ടു​ത്തു​ള്ള ഒ​രു വീ​ട്ടി​ൽ നി​ന്നാ​ണ് പ്ര​തി​യെ പോലീ​സ് പി​ടി​കൂ​ടു​ന്ന​ത്. വീ​ട്ടി​ലേ​ക്ക് ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ച​തി​ന് ശേ​ഷ​മാ​ണ് സിം​പ്സ​ണെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 2004 മു​ത​ൽ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് സിം​പ്സ​ൺ. 2022 ഏ​പ്രി​ൽ മു​ത​ൽ ഒ​ളി​വി​ലാ​യി​രു​ന്നു.​ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ര​ണ​ത്തി​ൽ മി​സോ​റി ഗ​വ​ർ​ണ​ർ മൈ​ക്ക് പാ​ർ​സ​ൺ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.