ഹാ​ജ​ർ നി​ല​യി​ൽ ഉ​ന്ന​ത​നി​ല​വാ​രം പു​ല​ർ​ത്തി​യ കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, May 23, 2023 6:37 AM IST
സ്റ്റീഫൻ ചൊള്ളമ്പേൽ
ഷിക്കാ​ഗോ: ഷിക്കാ​ഗോ സെന്‍റ് ​മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഇ​ട​വ​ക​യു​ടെ കീ​ഴി​ലു​ള്ള മ​ത​ബോ​ധ​ന സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥിക​ളി​ൽ ഹാ​ജ​ർ നി​ല​യി​ൽ ഉ​ന്ന​ത നി​ല​വാ​രം പു​ല​ർ​ത്തി​യ 135 കു​ട്ടി​ക​ൾ​ക്ക് മേ​യ് 21 ഞാ​യാ​റാ​ഴ്ച രാ​വി​ലെ പത്തിനു നടന്ന വിശുദ്ധ ​കു​ർ​ബാ​ന​ക്ക് ശേ​ഷം സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു . ച​ട​ങ്ങി​ന് ഇ​ട​വ​ക വി​കാ​രി ഫാ ​തോ​മ​സ് മു​ള​വ​നാ​ൽ അ​സി. വി​കാ​രി ഫാ.​ലി​ജോ കൊ​ച്ചു​പ​റ​മ്പി​ൽ,സി​സ്റ്റേ​ഴ്സ്,അ​ധ്യാ​പ​ക​ർ , ച​ർ​ച്ച് എ​ക്സി​ക്കു​ട്ടി​വ് എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു.