ഒ​ഡീ​ഷ​യി​ലെ ട്രെ​യി​ൻ ദു​ര​ന്ത വാ​ർ​ത്ത ഹൃ​ദ​യം ത​ക​ർ​ത്തു​വെ​ന്ന് ജോ ​ബൈ​ഡ​ൻ
Sunday, June 4, 2023 11:20 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ഒ​ഡീ​ഷ​യി​ലെ ട്രെ​യി​ൻ ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത ഹൃ​ദ​യം ത​ക​ർ​ക്കു​ന്ന​താ​ണെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ.

താ​നും പ്ര​ഥ​മ വ​നി​ത ജി​ൽ ബൈ​ഡ​നും ഇ​ന്ത്യ​യി​ലെ ട്രെ​യി​ൻ ദു​ര​ന്തം അ​റി​ഞ്ഞ് ഹൃ​ദ​യം ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് അ​ത് താ​ങ്ങാ​നു​ള്ള ക​രു​ത്ത് ന​ൽ​ക​ണ​മെ​ന്ന് പ്രാ​ർ​ഥി​ക്കു​ന്നു എ​ന്ന് ബൈ​ഡ​ൻ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

യു​എ​സും ഇ​ന്ത്യ​യും ത​മ്മി​ൽ ആ​ഴ​ത്തി​ലു​ള്ള ബ​ന്ധ​മു​ണ്ട്. ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളു​ടെ വേ​ദ​ന​യി​ൽ അ​മേ​രി​ക്ക​ൻ ജ​ന​ത​യും പ​ങ്കു​ചേ​രു​ന്നു. ഈ ​വേ​ദ​ന​യി​ൽ നി​ന്ന് മു​ക്തി നേ​ടാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ ഞ​ങ്ങ​ൾ ചേ​ർ​ത്ത് പി​ടി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.