ലി​ൻ​ഡ യാ​ക്കാ​രി​നോ ട്വി​റ്റ​ർ സി​ഇ​ഒ ആ​യി സ്ഥാ​ന​മേ​റ്റു
Wednesday, June 7, 2023 12:12 PM IST
സ​ന്‍​ഫ്രാ​ന്‍​സി​സ്കോ: ട്വി​റ്റ​റി​ന്‍റെ പു​തി​യ സി​ഇ​ഒ ആ​യി ലി​ൻ​ഡ യാ​ക്കാ​രി​നോ സ്ഥാ​ന​മേ​റ്റു. "അ​ത് സം​ഭ​വി​ച്ചു, പു​സ്ത​ക​ങ്ങ​ളി​ലെ ആ​ദ്യ ദി​നം സം​ഭ​വി​ച്ചു' എ​ന്ന് സ്ഥാ​ന​മേ​റ്റ​ശേ​ഷം ലി​ൻ​ഡ യാ​ക്കാ​രി​നോ ട്വി​റ്റ​റി​ൽ കു​റി​ച്ചു. പ്രാ​ഥ​മി​ക​മാ​യി ബി​സി​ന​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​കും പു​തി​യ ട്വി​റ്റ​ർ സി​ഇ​ഒ നോ​ക്കു​ക.

സ്ഥാ​ന​മേ​റ്റ​തി​നു തൊ​ട്ടു പി​ന്നാ​ലെ എ​ലോ​ൺ മ​സ്കി​ന്‍റെ "ട്വി​റ്റ​ർ 2.0' നി​ർ​മി​ക്കാ​ൻ ത​ന്‍റെ വി​ശ്വ​സ്ത ഉ​പ​ദേ​ഷ്ടാ​വും എ​ൻ​ബി​സി സ​ഹ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ജോ ​ബെ​നാ​രോ​ച്ചി​നെ ലി​ൻ​ഡ യാ​ക്കാ​രി​നോ നി​യ​മി​ച്ചു. ട്വി​റ്റ​ർ സി​ഇ​ഒ സ്ഥാ​നം ലി​ൻ​ഡ യാ​ക്കാ​രി​നോ​യ്ക്ക് കൈ​മാ​റു​മെ​ന്നു മ​സ്ക് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.