ന്യൂ​ജേ​ഴ്‌​സി മു​ൻ ഗ​വ​ർ​ണ​ർ ക്രി​സ് ക്രി​സ്റ്റി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Wednesday, June 7, 2023 3:48 PM IST
പി.​പി.​ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ന്യൂ​ജേ​ഴ്‌​സി മു​ൻ ഗ​വ​ർ​ണ​റും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി നേ​താ​വു​മാ​യ ക്രി​സ് ക്രി​സ്റ്റി. യു​എ​സ് മു​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പി​ന്‍റെ അ​നു​ഭാ​വി​യാ​യി​രു​ന്ന ക്രി​സ് ക്രി​സ്റ്റി ഇ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ടു​ത്ത വി​മ​ര്‍​ശ​ക​നാ​ണ്.

2016-ൽ ​പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് പി​ന്മാ​റി ട്രം​പി​നെ പി​ന്തു​ണ​യ്ക്കു​ക​യാ​യി​രു​ന്നു. ആ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​ന്‍റെ പ്ര​ചാ​ര​ണ ഉ​പ​ദേ​ഷ്‌​ടാ​വാ​യി​രു​ന്നു ക്രി​സ്റ്റി.

2009-ലാ​ണ് ക്രി​സ്റ്റി ആ​ദ്യ​മാ​യി ന്യൂ​ജേ​ഴ്‌​സി ഗ​വ​ർ​ണ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 2013-ൽ ​വീ​ണ്ടും ഗ​വ​ർ​ണ​റാ​യി. 2002 മു​ത​ൽ 2008 വ​രെ ന്യൂ​ജേ​ഴ്‌​സി​യു​ടെ യു​എ​സ് അ​റ്റോ​ർ​ണി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.


എ​ന്നാ​ൽ, റി​പ്പ​ബ്ലി​ക് പ്രൈ​മ​റി​യി​ലെ അ​ഭി​പ്രാ​യ സ​ര്‍​വേ​ക​ളി​ല്‍ ക്രി​സ്റ്റി​യു​ടെ സ്ഥി​തി അ​ത്ര മെ​ച്ച​മ​ല്ല. ഒ​രു ശ​ത​മാ​നം വോ​ട്ട​ര്‍​മാ​രു​ടെ മാ​ത്രം പി​ന്തു​ണ​യാ​ണ് മേ​യി​ലെ റോ​യ്‌​റ്റേ​ഴ്‌​സ് സ​ര്‍​വേ​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ച​ത്. ട്രം​പി​ന് 49 ശ​ത​മാ​ന​വും റോ​ണ്‍ ഡി​സാ​ന്‍റി​സി​ന് 19 ശ​ത​മാ​ന​വും പി​ന്തു​ണ‌യാണ് ല​ഭി​ച്ച​ത്.