യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ ദ​ന്പ​തി​ക​ളും മ​ക​നും വെ‌​ടി‌​യേ​റ്റ് മ​രി​ച്ച സം​ഭ​വം; ചെ​റു​മ​ക​ൻ അ​റ​സ്റ്റി​ൽ
Friday, December 1, 2023 1:15 PM IST
പി.പി.ചെറിയാൻ
ന്യൂ​യോ​ർ​ക്ക്: ദ​ന്പ​തി​ക​ൾ ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​ർ വെ​ടി​യേറ്റ് മരിച്ച കേ​സി​ൽ ചെ​റു​മ​ക​ൻ ഓം ​ബ്ര​ഹ്മ​ഭ​ട്ടി​നെ(23) യു​എ​സി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ന്യൂ​ജ​ഴ്സി​യി​ൽ താ​മ​സി​ച്ചി​രു​ന്ന ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യാ​യ ദി​ലീ​പ് കു​മാ​ർ ബ്ര​ഹ്മ​ഭ​ട്ട് (72), ഭാ​ര്യ ബി​ന്ദു(72), മ​ക​ൻ യാ​ഷ്കു​മാ​ർ(38) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സൗ​ത്ത് പ്ലെ​യി​ൻ​ഫീ​ൽ​ഡി​ന് സ​മീ​പ​മു​ള്ള വീ​ട്ടി​ൽ നി​ന്ന് വെ​ടി​യൊ​ച്ച കേ​ട്ട​താ​യി അ​യ​ൽ​വാ​സി അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്.

ദി​ലീ​പ് കു​മാ​റി​നെ​യും ബി​ന്ദു​വി​നെ​യും ര​ണ്ടാം നി​ല​യി​ലെ അ​പ്പാ​ർ​ട്മെ​ന്‍റി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. പ​രി​ക്കേ​റ്റ നി​ല​യി​ലാ​യി​രു​ന്ന യാ​ഷ്‌​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും രക്ഷിക്കാനായില്ല.സം​ഭ​വ സ്ഥ​ല​ത്തു നി​ന്നു ത​ന്നെ ഓ​മി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ യു​വാ​വ് കു​റ്റം സ​മ്മ​തി​ച്ചെ​ന്നും ഓ​ൺ​ലൈ​നി​ൽ വാ​ങ്ങി​യ കൈ​ത്തോ​ക്കാ​ണു കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ര​ണ്ട് മാ​സം മു​ൻ​പു​വ​രെ മു​ത്ത​ച്ഛനോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ഓം ​പി​ന്നീ​ട് താ​മ​സം മാ​റി​യി​രു​ന്നു. ദി​ലീ​പ് കു​മാ​ർ ബ്ര​ഹ്മ​ഭ​ട്ടിന്‍റെ മകളുടെ മകനാണ് പ്രതി.