ധീ​ര​ജ് പ്ര​സാ​ദ് ഫൊ​ക്കാ​ന​ റീ​ജി‌‌​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Friday, December 1, 2023 1:36 PM IST
ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ
ന്യൂ‌യോർക്ക്: ഫൊ​ക്കാ​ന​യു​ടെ 2024-2026 ഭ​ര​ണ​സ​മി​തി​യി​ൽ ബോ​സ്റ്റ​ൺ റീ​ജി​യ​ണി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ന്യൂ ​ഇം​ഗ്ല​ണ്ട് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ധീ​ര​ജ് പ്ര​സാ​ദ് മ​ത്സ​രി​ക്കു​ന്നു.

ബോ​സ്റ്റ​ൺ ഏ​രി​യ​യി​ലെ സാ​മൂ​ഹ്യ സം​സ്ക​രി​ക രം​ഗ​ങ്ങ​ളി​ലെ നി​റ സാ​ന്നി​ധ്യ​മാ​യ ധീ​ര​ജ്, ന്യൂ ​ഇം​ഗ്ല​ണ്ട് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​ണ്.

അ​റി​യ​പ്പെ​ടു​ന്ന ഒ​രു ക​ലാ​കാ​ര​നും കൂ​ടി​യാ​ണ് ധീ​ര​ജ്. പ​ല പ്ര​ഫ​ഷ​ണ​ൽ ന​ട​ക​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ധീ​ര​ജ് ബോ​സ്റ്റ​ണി​ലെ ക​മ്യൂ​ണി​റ്റി തീ​യ​റ്റ​റി​ലെ അ​ഭി​ന​യ​താ​വ് കൂ​ടി​യാ​ണ്.

കേ​ര​ള​ത്തി​ൽ നി​ന്നും എ​ഞ്ചി​നി​യ​റിം​ഗി​ൽ ബി​രു​ദം നേ​ടി​യ ധീ​ര​ജ് അ​മേ​രി​ക്ക​യി​ൽ നി​ന്നും എം​ബി​എ​യും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. സീ​ബ്ര ടെ​ക്‌​നോ​ള​ജീ​സി​ൽ സെ​യി​ൽ​സ് ഡ​യ​റ​ക്ട​ർ ആ​യി ജോ​ലി ചെ​യ്യു​ന്നു.

ഭാ​ര്യ അ​ശ്വ​തി, മ​ക്ക​ളാ​യ വി​സ്മ​യ്, ആ​യു​ഷ് എ​ന്നി​വ​ർ​ക്കൊ​പ്പം ബോ​സ്റ്റ​ണി​ൽ ആ​ണ് താ​മ​സം. സ​ജി​മോ​ൻ ആ​ന്‍റ​ണി​യു​ടെ ഡ്രീം ​ടി​മി​ന്‍റെ ഭാ​ഗ​മാ​യി ആ​ണ് ധീ​ര​ജ് മ​ത്സ​രി​ക്കു​ന്ന​ത്.