ജോ​ർ​ജ് സാ​ന്‍റോ​സി​നെ യുഎസ് ഹൗ​സ് പു​റ​ത്താ​ക്കി
Saturday, December 2, 2023 4:29 PM IST
പി.​പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ൺ ഡി​സി: ന്യൂ​യോ​ർ​ക്കി​ലെ റി​പ്പ​ബ്ലി​ക്ക​ൻ പ്ര​തി​നി​ധി​യാ​യ ജോ​ർ​ജ് സാ​ന്‍റോ​സി​നെ ഹൗ​സ് പു​റ​ത്താ​ക്കി. സാ​ന്‍റോ​സി​ന്‍റെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ഹൗ​സ് പു​റ​ത്താ​ക്കി​യ​ത്.

ചേം​ബ​റി​ന്‍റെ ച​രി​ത്ര​ത്തി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്താ​ക്കി​യ ആ​റാ​മ​ത്തെ അം​ഗ​മാ​ണ് അ​ദ്ദേ​ഹം. ജോ​ർ​ജ് സാ​ന്‍റോ​സി​നെ​തി​രേ​യു​ള്ള 23 ഫെ​ഡ​റ​ൽ കു​റ്റ​പ​ത്ര​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക വോ​ട്ടി​ന് ശേ​ഷം വെ​ള്ളി​യാ​ഴ്ച​യാ​ണ് സ​ഭ​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട​ത്

ഒ​ർ​ലാ​ൻ​ഡോ​യി​ലെ പ​ൾ​സ് നി​ശാ​ക്ല​ബി​ൽ ന​ട​ന്ന വെ​ടി​വ​യ്പ്പി​ൽ സാ​ന്‍റോ​സി​നെ ബ​ന്ധ​മു​ണ്ടെ​ന്ന് നേ​ര​ത്തെ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. സാ​ന്‍റോ​സ് ഫെ​ഡ​റ​ൽ നി​യ​മം ലം​ഘി​ച്ചു​വെ​ന്ന് ആ​രോ​പി​ക്കു​ന്ന ഹൗ​സ് എ​ത്തി​ക്‌​സ് ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നി​രു​ന്നു.

മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​മാ​ണ് പു​റ​ത്താ​ക്ക​ലി​ന് ആ​വ​ശ്യ​മാ​യി​രു​ന്ന​ത്. 105 റി​പ്പ​ബ്ലി​ക്ക​ൻ​മാ​ർ ഉ​ൾ​പ്പെ​ടെ 311 നി​യ​മ​നി​ർ​മാ​താ​ക്ക​ളും സാ​ന്‍റോ​സി​ന്‍റെ പു​റ​ത്താ​ക്ക​ലി​നെ അ​നു​കൂ​ലി​ച്ച് വോ​ട്ട് ചെ​യ്തു.

സാ​ന്‍റോ​സി​ന് അ​നു​കൂ​ല​മാ​യി 114 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.