വൈ​സ് പ്ര​സി​ഡന്‍റ്​ സ്ഥാ​നാ​ർ​ഥി​യാ​യി തു​ള​സി​ ഗ​ബ്ബാ​ർ​ഡ് മത്സരിക്കുമെന്ന് റി​പ്പോ​ർ​ട്ട്
Wednesday, February 21, 2024 8:10 AM IST
പി പി ​ചെ​റി​യാ​ൻ
ഫ്ലോ​റി​ഡ: റി​പ്പ​ബ്ലി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​തി​ന് ഏ​റ്റ​വു​മ​ധി​കം സാ​ധ്യ​ത ക​ൽ​പ്പി​ക്ക​പ്പെ​ടു​ന്ന യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് തു​ള​സി ഗ​ബ്ബാ​ർ​ഡി​നെ (42) വൈ​സ് പ്ര​സി​ഡ​ന്റ് സ്ഥാ​നാ​ർ​ഥി​യാ​യി അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്.

നാ​ല് ത​വ​ണ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യി​ൽ നി​ന്ന് കോ​ൺ​ഗ്ര​സ് വു​മ​ണാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തു​ള​സി 2022 ലാ​ണ് പാ​ർ​ട്ടി വി​ട്ട​ത്. എ​തി​ർ​പാ​ർ​ട്ടി​യാ​യ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന തു​ള​സി​യു​ടെ സ്വീ​കാ​ര്യ​ത​യാ​ണ് അ​വ​രെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ ട്രം​പി​നെ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.​


കോ​ൺ​ഗ്ര​സി​ലേ​ക്ക് ​ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്നി​ന് മു​മ്പ് ഹ​വാ​യ് ആ​ർ​മി നാ​ഷ​ന​ൽ ഗാ​ർ​ഡി​നാ​യി ഇ​റാ​ഖ് യു​ദ്ധ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നെ നി​ര​ന്ത​രം വി​മ​ർ​ശി​ക്കു​ന്ന വ്യ​ക്തി​യാ​ണ് തു​ള​സി.