നാ​ൻ​സി മേ​സി​നെ പി​ന്തു​ണ​ച്ച് ട്രം​പ്
Tuesday, March 12, 2024 1:39 PM IST
പി.​പി. ചെ​റി​യാ​ൻ
സൗ​ത്ത് ക​രോ​ലെെ​ന: സൗ​ത്ത് ക​രോ​ലെെ​ന ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ൽ മൂ​ന്നാം ത​വ​ണ​യും മ​ത്സ​രി​ക്കു​ന്ന ജ​ന​പ്ര​തി​നി​ധി നാ​ൻ​സി മേ​സി​നെ മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് പി​ന്തു​ണ​ച്ചു.

സൗ​ത്ത് കരോ​ലൈ​ന​യി​ലെ റി​പ്പ​ബ്ലി​ക്ക​ൻ കോ​ൺ​ഗ്ര​സിന്‍റെ പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ൺ 11നാ​ണ് നടക്കുന്നത്. അ​തി​ർ​ത്തി സു​ര​ക്ഷി​ത​മാ​ക്കാ​നും സൈ​ന്യ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​നും സൈ​നി​ക​രെ പി​ന്തു​ണ​യ്ക്കാ​നും നി​യ​മ​വാ​ഴ്ച ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നും നാ​ൻ​സി മേ​സി​ന് കഴിയുമെന്ന് ട്രം​പ് പറഞ്ഞു.

പ്ര​സി​ഡന്‍റ് സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നു​ള്ള തെര​ഞ്ഞെ​ടു​പ്പി​ൽ സൗ​ത്ത് കരോ​ലൈ​ന മു​ൻ ഗ​വ​ർ​ണ​റും യു​എ​ൻ അം​ബാ​സ​ഡ​റു​മാ​യ നി​ക്കി ഹേ​ലി​യെ പി​ന്തു​ണ​യ്ക്കാ​തെ ട്രം​പി​നെ​യാ​യി​രു​ന്നു മേ​സ് പി​ന്തു​ണ​ച്ച​ത്.