ഹൂസ്റ്റണിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു
Wednesday, March 13, 2024 7:32 AM IST
പി.പി. ചെറിയാൻ
ടെ​ക്സ​സ്: തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ഹൂ​സ്റ്റ​ണി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി കാ​ർ സൈ​ൻ ബോ​ർ​ഡി​ലി​ടി​ച്ചു ര​ണ്ട് പേ​ർ മ​രി​ച്ച​താ​യി ഹൂ​സ്റ്റ​ൺ പോ​ലീ​സ് അ​റി​യി​ച്ചു. മ​രി​ച്ച​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു വി​ട്ടി​ട്ടി​ല്ല.

ഫോ​ണ്ട്ര​ൻ റോ​ഡി​ന് സ​മീ​പം സൗ​ത്ത് മെ​യി​ൻ സ്ട്രീ​റ്റി​ൽ 100 മൈ​ൽ വേ​ഗ​ത​യി​ൽ പോ​കു​ക​യാ​യി​രു​ന്ന കാ​ർ പെ​ട്ടെ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് റോ​ഡ​രി​കി​ൽ നി​ന്ന് മ​റി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​ർ സൈ​ൻ ബോ​ർ​ഡി​ലി​ടി​ച്ചു ഇ​ടി​ച്ചു ര​ണ്ടാ​യി പി​ള​ർ​ന്ന​താ​യി എ​ച്ച്പി​ഡി പ​റ​യു​ന്നു.

ഡ്രൈ​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച്ത​ന്നെ മ​രി​ച്ചു. സ​ഹയാ​ത്ര​ക്കാ​ര​നെ ഏ​രി​യാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും​തു​ട​ർ​ന്നു മ​രി​ക്കു​ക​യു​മാ​യി​രു​ന്നു.