മും​ബൈ​യി​ൽ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ അ​മേ​രി​ക്ക​ൻ പൗ​ര​ൻ മ​രി​ച്ച​നി​ല​യി​ൽ
Thursday, March 14, 2024 2:54 PM IST
മും​ബൈ: മും​ബൈ​യി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ ഐ​ടി ക​മ്പ​നി ഡ​യ​റ​ക്ട​റാ​യ അ​മേ​രി​ക്ക​ൻ പൗ​ര​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. 62 കാ​ര​നാ​യ മാ​ർ​ക്ക് വി​ല്യം​സ് ആ​ണ് അ​ന്ധേ​രി​യി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച​ത്.

ബി​സി​ന​സ് മീ​റ്റിം​ഗി​നാ​യി നാ​ല് ദി​വ​സം മു​മ്പാ​ണ് വി​ല്യം​സ് മും​ബൈ​യി​ലെ​ത്തി​യ​ത്. രാ​വി​ലെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ വി​ളി​ച്ചി​ട്ടും തു​റ​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഡ്യൂ​പ്ലി​ക്കേ​റ്റ് കീ ​ഉ​പ​യോ​ഗി​ച്ച് മു​റി തു​റ​ന്ന​പ്പോ​ഴാ​ണ് ഇ​യാ​ളെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്.

തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു. പോ​സ്റ്റ്‍​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച ശേ​ഷ​മേ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പ​റ​യാ​ൻ ക​ഴി​യൂ എ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.