ഡോ​ള​ർ ട്രീ​യു​ടെ 1,000 സ്റ്റോ​റുകൾ അ​ട​ച്ചു​പൂ​ട്ടും
Friday, March 15, 2024 7:21 AM IST
പി.പി. ​ചെ​റി​യാ​ൻ
വെ​ർ​ജീ​നി​യ: നടപ്പ് സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ 600 ഫാ​മി​ലി ഡോ​ള​ർ സ്റ്റോ​റു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​താ​യി ഡോ​ള​ർ സ്റ്റോ​ർ ശൃം​ഖ​ല ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ച്ചു

നി​ല​വി​ലെ പാ​ട്ട​ക്കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ മ​റ്റൊ​രു 370 ഫാ​മി​ലി ഡോ​ള​റും 30 ഡോ​ള​ർ ട്രീ ​ലൊ​ക്കേ​ഷ​നു​ക​ളും അ​ട​ച്ചു​പൂ​ട്ടു​ന്ന​തോ​ടെ മൊ​ത്തം അ​ട​ച്ചു​പൂ​ട്ടു​ന്ന സ്റ്റോ​റു​ക​ൾ 1,000 ആ​കു​മെ​ന്നു സി​ഇ​ഒ റി​ച്ചാ​ർ​ഡ് ഡ്രെ​യി​ലിം​ഗ് പ​റ​ഞ്ഞു.

സ്റ്റോ​ർ അ​ട​ച്ചു​പൂ​ട്ടു​ന്ന​തു​മൂ​ലം ക​മ്പ​നി​ക്ക് വാ​ർ​ഷി​ക വി​ൽ​പന​യി​ൽ 730 മി​ല്യ​ൺ ഡോ​ള​ർ ന​ഷ്ട​മാ​കു​മെ​ന്നും എ​ന്നാ​ൽ ചെ​ല​വ് ലാ​ഭി​ക്കു​ന്ന​തി​ലൂ​ടെ വ​രു​മാ​നം 0.30 ഇ​പി​എ​സ് വ​ർ​ധിപ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഒ​രു വ​ർ​ഷം മു​മ്പു​ള്ള 452 മി​ല്യ​ൺ അ​റ്റാ​ദാ​യ​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ 1.7 ബി​ല്യ​ൺ ഡോളർ അ​റ്റ ന​ഷ്ടം രേ​ഖ​പ്പെ​ടു​ത്തി. 2023 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ, ക​മ്പ​നി​ക്ക് 998 മി​ല്യ​ൺ ഡോ​ള​ർ ന​ഷ്ട​പ്പെ​ട്ടു, 2022 ലെ ​ലാ​ഭം 1.6 ബി​ല്യ​ൺ ഡോ​ള​റാ​യി​രു​ന്നു.

നാ​ലാം പാ​ദ​ത്തി​ലെ ക​ണ​ക്ക​നു​സ​രി​ച്ച്, ഡോ​ള​ർ ട്രീ​യ്ക്ക് 16,774 മൊ​ത്തം സ്റ്റോ​റു​ക​ളും 8,415 ഡോ​ള​ർ ട്രീ​യും 8,359 ഫാ​മി​ലി ഡോ​ള​ർ ലൊ​ക്കേ​ഷ​നു​ക​ളു​ണ്ട്.