ഷി​ക്കാ​ഗോ​യി​ൽ അ​ഞ്ചാം​പ​നി പ​ട​രു​ന്നു
Saturday, March 16, 2024 2:50 PM IST
പി.പി. ചെ​റി​യാ​ൻ
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ൽ അ​ഞ്ചാം​പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ന​ഗ​ര​ത്തി​ലു​ട​നീ​ളം 10 പേ​ർ​ക്ക് അ​ഞ്ചാം​പ​നി സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ എ​ട്ടു കേ​സു​ക​ളും പി​ൽ​സ​ണി​ലെ ഒ​രു അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ താ​മ​സി​ക്കു​ന്ന കു​ടി​യേ​റ്റ​ക്കാ​ർ​ക്കി​ട​യി​ലാ​ണ്.

രോ​ഗ​ബാ​ധി​ത​രാ​യ ര​ണ്ട് കു​ട്ടി​ക​ള്‍ സി​പി​എ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ്. രോ​ഗ​ബാ​ധി​ത​രാ​യ ഇ​വ​ർ പി​ൽ​സ​ണി​ലെ കൂ​പ്പ​ർ ഡ്യു​വ​ൽ ലാം​ഗ്വേ​ജ് അ​ക്കാ​ദ​മി​യി​ലും ബ്രി​ഡ്ജ്പോ​ർ​ട്ടി​ലെ ആ​ർ​മ​ർ എ​ലി​മെ​ന്റ​റി​യി​ലും ഇ​പ്പോ​ൾ ക്വാ​റ​ന്‍റീ​നി​ലാ​ണ്.

കു​റ​ഞ്ഞ​ത് 98 കു​ടി​യേ​റ്റ​ക്കാ​ർ ഷി​ക്കാ​ഗോ ഏ​രി​യ ഹോ​ട്ട​ലി​ലി​ൽ ക്വാ​റ​ന്‍റീ​നി​ലാ​ണ്. 21 ദി​വ​സ​മാ​ണ് ക്വാ​റ​ന്‍റീ​ൻ.