സ്കൂ​ൾ വെ​ടി​വ​യ്പ്പ്; കൗ​മാ​ര​ക്കാ​ര​ന്‍റെ മാ​താ​പി​താ​ക്ക​ൾ കു​റ്റ​ക്കാ​രെ​ന്നു ജൂ​റി
Saturday, March 16, 2024 2:58 PM IST
പി.​പി. ചെ​റി​യാ​ൻ
മി​ഷി​ഗ​ൺ: 2021ൽ ​മി​ഷി​ഗ​ൺ ഹൈ​സ്‌​കൂ​ളി​ൽ നാ​ല് വി​ദ്യാ​ർ​ഥി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കൗ​മാ​ര​ക്കാ​ര​ൻ ഈ​ത​ൻ ക്രം​ബ്ലി​യു​ടെ പി​താ​വ് ജെ​യിം​സ് ക്രം​ബ്ലി​ക്കെ​തി​രേ മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ത്തു.

ഈ​ത​ന്‍റെ മാ​താ​വും ഇ​തേ കേ​സി​ൽ കു​റ്റ​ക്കാ​രി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി ഒ​രു മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് പി​താ​വി​ന്‍റെ വി​ചാ​ര​ണ ന​ട​ന്ന​ത്. മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്ക് 15 വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാം

ജെ​യിം​സ് ക്രം​ബ്ലി​യു​ടെ ശി​ക്ഷ ഏ​പ്രി​ൽ ഒ​ന്പ​തി​ന് രാ​വി​ലെ ഒ​ന്പ​തി​ന് വി​ധി​ക്കു​മെ​ന്ന് ജ​ഡ്ജി കോ​ട​തി​യി​ൽ പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ജെ​ന്നി​ഫ​ർ ക്രം​ബ്ലി​യു​ടെ ശി​ക്ഷ​യും അ​തേ സ​മ​യ​ത്ത് വി​ധി​ക്കും.

2021 ന​വം​ബ​ർ 30ന് ​ഓ​ക്‌​സ്‌​ഫോ​ർ​ഡ് ഹൈ​സ്‌​കൂ​ളി​ലെ നാ​ല് വി​ദ്യാ​ർ​ഥി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലു​ക​യും ആ​റ് വി​ദ്യാ​ർ​ഥി​ക​ളെ​യും ഒ​രു അ​ധ്യാ​പ​ക​നെ​യും പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത ഈ​ത​ൻ ക്രം​ബ്ലി​ക്ക് അ​ന്ന് 15 വ​യ​സാ​യി​രു​ന്നു പ്രാ​യം.