ഡാ​ള​സി​ൽ ബൈ​ക്ക് അ​പ​ക​ടം; മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു
Monday, March 18, 2024 10:53 AM IST
ഡാ​ള​സ്: ഡാ​ള​സി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. ആ​ല​പ്പു​ഴ കൃ​ഷ്ണ​പു​രം കാ​പ്പി​ൽ കി​ഴ​ക്കേ​തി​ൽ ആ​ലും​മൂ​ട്ടി​ൽ ന​ഗ​രൂ​ർ വീ​ട്ടി​ൽ രാ​ജ​ൻ - വത്സ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​ൽ​വി​നാ​ണ് മ​രി​ച്ച​ത്.

ഡാ​ള​സ് ശാ​രോ​ൻ ഫെ​ലോ​ഷി​പ്പ് സ​ഭാ അം​ഗ​മാ​ണ്. ഓ​ൺ​ലൈ​ൻ വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ ആ​മ​സോ​ൺ ക​മ്പ​നി​യു​ടെ ജീ​വ​ന​ക്കാ​ര​നാ​ണ്.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ മെ​സ്കി​റ്റി​ലു​ള്ള ശാ​രോ​ൻ ഫെ​ലോ​ഷി​പ്പ് ച​ർ​ച്ചി​ൽ പി​ന്നീ​ട് ന‌​ട​ക്കും. സ​ഹോ​ദ​ര​ൻ: ആ​ര​ൻ.

വാർത്ത: സാം ​മാ​ത്യു