മ​രി​ച്ച​യാ​ളു​ടെ ഡെ​ബി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചു; ഒ​ക്‌​ല​ഹോ​മ‌​യി​ൽ യു​വ​തി അ​റ​സ്റ്റി​ൽ
Monday, March 18, 2024 3:09 PM IST
പി.​പി. ചെ​റി​യാ​ൻ
ഒ​ക്‌​ല​ഹോ​മ: കാ​ൻ​സ​ർ ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ ഡെ​ബി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച കേ​സി​ൽ ഒ​ക്‌​ല​ഹോ​മ‌​യി​ൽ സ്ത്രീ ​അ​റ​സ്റ്റി​ലാ‌​യി. തുൾസ സ്വദേശിയായ തപംഗ വെൻറിച്ചാണ് പിടിയിലായത്.

മ​രി​ച്ച‌​യ‌ാ​ളു​ടെ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പ്ര​തി ഹോ​ട്ട​ലി​ൽ താ​മ​സി​ക്കു​ക​യും റ​സ്റ്റോ​റ​ന്‍റി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും ചെ​യ്ത​താ​യി തു​ൾ​സ പോ​ലീ​സ് പ​റ​ഞ്ഞു.

മ​രി​ച്ച വ്യ​ക്തി​യു​ടെ അ​മ്മ​യാ​ണ് ഇ​തു ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​ക്കു​ക​യാ​യി​രു​ന്നു.